എച്ച്എസ്ഇ സൂക്ഷിക്കുന്ന രേഖകളില്‍ രോഗികളുടെ സ്വകാര്യത ലംഘിച്ച സംഭവങ്ങള്‍ നൂറിലേറെ

ഡബ്ലിന്‍:എച്ച്എസ്ഇ സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ സ്വകാര്യത സംബന്ധിച്ച ചട്ടലംഘനങ്ങള്‍ ഉണ്ടായിട്ടുള്ളത് നൂറിലേറെ വരുമെന്ന് റിപ്പോര്‍ട്ട്. കഴി‍ഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒരുവര്‍ഷ കാലാവധിയിലെ കണക്കുകളാണിത്. ഇതില്‍ കോര്‍ക്കില്‍ ഒരാള്‍ക്ക് സെക്കന്‍ഡ് ഹാന്‍റ് ഫര്‍ണീച്ചര്‍ വാങ്ങിയപ്പോള്‍ അതിന്‍റെ വലിപ്പില്‍ നിന്ന് ഒരു രോഗിയുടെ ചികിത്സാ രേഖകള്‍ ലഭിച്ചതും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇത്. . ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

സ്ലൈഗോയില്‍ രോഗിയുടെ വിവരങ്ങള്‍ അടങ്ങുന്ന ഡയറി അലക്ഷ്യമായി വെയ്ക്കുകയും പിന്നീട് ജീവനക്കാരിയുടെ കാറിന്‍റെ മുകളില്‍ നിന്ന് ഡയറി ലഭിക്കുകയും ചെയ്തു. ഡയറി ലഭിച്ചെങ്കിലും അതില്‍ സൂക്ഷിച്ചിട്ടുള്ള അസസ്മെന്‍റ് റിപ്പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ വെക്സ് ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ പത്തൊമ്പത് രോഗികളെകുറിച്ചുള്ള വിവരങ്ങള്‍ ഹൗസിങ് എസ്റ്റേറ്റിന്‍റെ തറയില്‍ നിന്ന് ലഭിച്ചിരുന്നു. രോഗികളെ ഇതേ തുടര്‍ന്ന് ടെലഫോണില്‍ വിവരമറിയിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കിയ അതത് ഡോക്ടര്‍മാരുമായി യോഗം വെയ്ക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ രേഖകളില്‍ രോഗിമാറിപോകുന്നതും കണ്ടെത്തിയിട്ടുണ്ട്. കോര്‍ക്കിലെ എച്ച്എസ്ഇ യുടെ സൗത്ത് കമ്മ്യൂണിറ്റി അഡിക്ഷന്‍ സര്‍വീസില്‍ രണ്ട് രോഗികള്‍ക്ക് പരസ്പരം തങ്ങളുടേതല്ലാത്ത റിപ്പോര്‍ട്ട് മാറി കിട്ടിയിരുന്നു. ലിമെറിക്കില്‍ ആശുപത്രി അപോയ്മെന്‍റ് സംബന്ധിച്ച കത്ത് രോഗികളുടെ ഇരട്ട സഹോദരങ്ങള്‍ക്ക് രണ്ട് തവണ അയക്കുന്നതും ഉണ്ടായി. ഇതോടെ അപോയ്മെന്‍റുകള്‍ രണ്ട് തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മതിയെന്ന് നിര്‍ദേശം നല്‍കുകയും ഉണ്ടായി.

Share this news

Leave a Reply

%d bloggers like this: