ഉഫ: ഷാങ്ഹായി ബ്രിക്‌സ് ഉച്ചകോടിക്കിടെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. ലഖ്‌വി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നല്‍കിയ പരാതിയെ ചൈന എതിര്‍ത്തതിലുള്ള അതൃപ്തി മോദി കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിന്നിനെ അറിയിച്ചിരുന്നു. ഭീകരതക്കെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ച് പോരാടണമെന്ന് ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ രാവിലെ ഒന്‍പതേ കാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാഖിഉര്‍ റഹ്മാന്‍ വെറുതെ വിട്ട നടപടി എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിക്കിടെ ഇരു നേതാക്കളും കണ്ടിരുന്നെങ്കിലും ചര്‍ച്ചകളുണ്ടായിരുന്നില്ല.. ലഖ്!വിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ നല്‍കിയ പരാതിക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിന്നുമായുള്ള ഇന്നലത്തെ കൂടിക്കാഴ്ചയില്‍ മോദി രേഖപ്പെടുത്തിയിരുന്നു.. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും മോദി കൂടികാഴ്ച നടത്തി.
അതേ സമയം ബ്രിക്‌സ് ഉച്ചകോടിക്ക് റഷ്യയിലെ ഉഫയില്‍ തുടക്കമായി. ഭീകരതക്കെതിരെ ബ്രിക്‌സ് ഒരുമിച്ച് നീങ്ങണമെന്ന് മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്തമായി വാര്‍ഷിക വ്യാണിജ്യമേള സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട മോദി ഇതിന് വേദിയാകാന്‍ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചു.