ചെന്നൈ: ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു. 168 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു കേടുപറ്റിയത്.
വിമാനത്തിന്റെ ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്, യാത്രക്കാര്‍ സുരക്ഷിതരാണ്. എയറോബ്രിഡ്ജ് ഓപറേറ്റര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
യാത്രക്കാരെ വിമാനത്തിനു പിറകിലെ വാതില്‍ വഴി ഗോവണിയിലൂടെ പുറത്തിറക്കി. ഇതേ തുടര്‍ന്ന് ഗോ എയറിന്റെ പോര്‍ട്ബ്‌ളെയറിലേക്കുള്ള ഷെഡ്യൂള്‍ റദ്ദാക്കി.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.