റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ബാഹുബലിയും നെറ്റില്‍

കോട്ടയം: പ്രേമത്തിന് പിന്നാലെ 200 കോടി മുടക്കി പുറത്തിറക്കിയ ബാഹുബലിയുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍. ബുധനാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ചിത്രത്തിന്റെ വ്യാജ പതിപ്പ് നെറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് നെറ്റിലുള്ളത്.

ചിത്രം മികച്ച കളക്്ഷന്‍ നേടി മുന്നോട്ടു പോകുന്നതിനിടെയാണ് വ്യാജന്റെ വരവ്. മികച്ച പ്രിന്റാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ളത്. 200 കോടി രൂപ ചെലവിലാണ് ബാഹുബലി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതിനോടകം നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമാണ് ബാഹുബലി. തെലുങ്ക് വാണിജ്യ സിനിമയുടെ രാജശില്‍പ്പിയായ എസ്.എസ് രാജമൗലിയാണ് ബാഹുബലിയുടെ സംവിധായകന്‍.

അഞ്ച് മണിക്കൂറുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തെലുങ്കിലും തമിഴിലും നിര്‍മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റിയിട്ടുണ്ട്. ലോകത്തെമ്പാടുമായി നാലായിരം തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ബി ക്‌ളാസിലുള്‍പ്പെടെ നൂറില്‍പ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്ത്.

-എജെ-

Share this news

Leave a Reply

%d bloggers like this: