ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ബഹുഭാഷ ചിത്രമെന്ന ബഹുമതിയുമായി പ്രദര്‍ശനത്തിനെത്തിയ ബാഹുബലി, ഒന്നാം ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന എന്ന റെക്കോഡും സ്വന്തമാക്കി. ഒന്നാം ദിനത്തില്‍ റിലീസ് ചെയ്ത 4000 ത്തോളം തിയറ്ററുകളില്‍ നിന്നായി 50 കോടി രൂപയാണ് ബാഹുബലി നേടിയത്. ഒന്നാം ദിനത്തില്‍ 44.97 കോടി നേടിയ ഷാരൂഖ് ചിത്രം ഹാപ്പി ന്യൂഇയറിന്റെ റെക്കോഡാണ് പഴങ്കഥയായത്.
സിനിമ നിരൂപകന്‍ തരുണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. അതേ സമയം ഡബ്ബിങ്ങ് സിനിമകളില്‍ ഏറ്റവും കൂടിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡും ബാഹുബലി ഹിന്ദി പതിപ്പ് കരസ്ഥമാക്കി. ആദ്യ ദിനത്തില്‍ 5.5 കോടിയാണ് ഹിന്ദി പതിപ്പ് തിയറ്ററില്‍ നേടിയത്.
-എജെ-