കോഴിക്കോട്: നിങ്ങ ഞമ്മളെ ‘കളക്ടര്‍ ബ്രോ’ ആക്കിയെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍. കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അബുവിനെ വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ഇതില്‍ ചിലതില്‍ കലക്ടറെ കലക്ടര്‍ ബ്രോ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. നിങ്ങ പൊളിക്ക് ബ്രോ ഞങ്ങ ഫുള്‍ സപ്പോര്‍ട്ടാ എന്ന രീതിയിലായിരുന്നു കമന്റുകള്‍. ഇതെല്ലാം പരാമര്‍ശിച്ചാണ് പ്രശാന്ത് നായരുടെ പോസ്റ്റ്.
ഫേസ്ബുക്ക് ഉപയോഗിച്ച് ഷൈന്‍ ചെയ്യുകയാണെന്ന് കോഴിക്കോട് കളക്ടറേക്കുറിച്ച് കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സി അബു വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ പിന്തുണയുമായി ന്യൂജെന്‍ സ്‌റ്റൈലില്‍ സ്‌നേഹപൂര്‍വ്വം എന്‍. പ്രശാന്തിനെ ‘കലക്ടര്‍ ബ്രോ’എന്ന് സേഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിച്ചത്. ഇതിനാണ് പ്രശാന്ത് നല്ല കോഴിക്കോടന്‍ സ്‌റ്റൈലില്‍ തന്നെ മറുപടി നല്‍കിയത്. കെ.സി. അബുവിന്റെ പ്രസ്താവന പുറത്ത് വന്നപ്പോള്‍ത്തന്നെ ജനകീയനായ കളക്ടര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കിലും ട്വിറ്ററുകളിലും പോസ്റ്റുകള്‍ വന്നു. ഈ പോസ്റ്റുകളിലുടെയാണ് #WithYouPrasanth എന്ന ഹാഷ് ടാഗ് പ്രചരിച്ചു തുടങ്ങിയത്.
-എജെ-