വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികള്‍ കുറയുന്നു:ഡോക്ടറെ കാണാതെ പോകുന്നത് പതിനായിരങ്ങള്‍

 

ഡബ്ലിന്‍: വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളില്‍ പതിനായിരത്തിലേറെ പേര്‍ ഡോക്ടര്‍മാരെ കാണാതെ മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ക്ക് പ്രഖ്യാപിത ലക്ഷ്യത്തിലെത്താനാകുമെന്നാണ് സൂചനകള്‍. 2015 ന്റെ ആരംരംഭത്തില്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലും ഇന്‍പേഷ്യന്റ് വിഭാഗത്തിലും ഡെകേസിലും 18 മാസത്തില്‍ കൂടുതലായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്ന ഒരാളും ഉണ്ടാകില്ലെന്നായിരുന്നു വരേദ്കാര്‍ സൂചിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ജൂണ്‍ 3 ന് 33,000 രോഗികളാണ് 18 മാസത്തിലേറെയായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരുന്നത്. എന്നാല്‍ ജൂണ്‍ 30 ന് ഇവരുടെ എണ്ണം 2000 ത്തില്‍ താഴെയെത്തി. ഇതേതുടര്‍ന്ന് തന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 99.6 ശതമാനത്തിലെത്തിയെന്നാണ് വരേദ്കര്‍ പറഞ്ഞത്. പലരും ഡോക്ടറെ കാണാതെ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തവരാണ്. എന്നാല്‍ അവര്‍ക്ക് അപോയ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്തതാണെന്നാണ് എച്ചഎസ്ഇ അറിയിക്കുന്നത്.

വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് അധിക ക്ലിനിക്കുകള്‍ തുടങ്ങാനും സ്വകാര്യമേഖലയിലേക്ക് രോഗികളെ ഔട്ട്‌സോഴ്‌സ് ചെയ്യാനും 25 മില്യണ്‍ യൂറോ ചെലവഴിച്ചുവെന്ന് എച്ച്എസ്ഇ പറയുന്നു. എന്നാല്‍ വീക്കെന്‍ഡ് out-of-hours ക്ലിനിക്കുകള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുമായുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടക്കുന്നതേയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനായി 20,000 രോഗികള്‍ക്ക് പ്രത്യേക പാക്കേജില്‍ ചികിത്സ ഏര്‍പ്പെടുത്തും.

രണ്ടുവര്‍ഷം മുന്‍പും രോഗികളെ സ്വകാര്യമേഖലയിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ അവസാനം പല രോഗികളും വെയ്റ്റിംഗ് ലിസ്റ്റിലേക്ക് തിരികെ വന്നു. വെയ്റ്റിംഗ് ലിസ്റ്റില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം എച്ച്എസ്ഇക്ക് നേരിടേണ്ടി വരുകയും ചെയ്തു.

നിലവിലെ പദ്ധതിയില്‍ രോഗികള്‍ക്ക് പരിചരണത്തിന്റെ ഫുള്‍ പാക്കേജാണ് നല്‍കുന്നത്. ഇതില്‍ ൗട്ട് പേഷ്യന്റ് അപോയ്‌മെന്റ് , ഡയഗണോസിസ് ടെസ്റ്റുകള്‍, ഫോളോ അപ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുമെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വകാര്യമേഖലയില്‍ നല്‍കുന്ന ചികിത്സ പോരാതെ വരുന്ന രോഗികളെ തിരികെ വെയ്റ്റിംഗ് ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ ചികിത്സ നല്‍കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: