മരങ്ങാട്ടുപള്ളി കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി,കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,17കാരനെതിരേ പോലീസ് കേസെടുത്തു

 

കോട്ടയം: മരങ്ങാട്ടുപ്പള്ളിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പതിനേഴ് വയസുകാരനെതിരേ പോലീസ് കേസെടുത്തു. കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുമായുണ്ടായ അടിപിടിക്കിടെയാണ് മരിച്ച സിബിക്ക് പരിക്കേറ്റതെന്നാണ് പോലീസ് കണ്ടെത്തല്‍.

പോലീസ് കസ്റ്റഡിയിലെടുത്ത സിബി ഇന്ന് ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരണത്തിന് കീഴടങ്ങിയത്. ഒരാഴ്ചയായി അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നു സിബിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരങ്ങാട്ടുപിള്ളി കസ്റ്റഡി മരണം: കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇക്കാര്യത്തില്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി. പോലീസ് തെറ്റുകാരാണെങ്കില്‍ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കുറ്റക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: