ബേബി ബൂം..ജനനനിരക്കില്‍ അയര്‍ലന്‍ഡ് ഒന്നാംസ്ഥാനത്ത്

 

ഡബ്ലിന്‍: ഏറ്റവും ഉയര്‍ന്ന ജനനനിരക്കുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം അയര്‍ലന്‍ഡിന്. ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും അയര്‍ലന്‍ഡിന് തന്നെ. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ 1000 പേരില്‍ ശരാശരി 10.1 ശതമാനം ജനനനിരക്ക് കാണിക്കുമ്പോള്‍ അയര്‍ലന്‍ഡില്‍ 1000 ത്തില്‍ 14.4 ശതമാനമാണ് ജനനനിരക്ക്.

1000 പേരില്‍ 6.4 ശതമാനം മരണനിരക്ക് കാണിക്കുന്ന അയര്‍ലന്‍ഡ് ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇയു രാജ്യങ്ങളിലെ ശരാശരി മരണനിരക്ക 9.7 ശതമാനമാണ്. 15.1 ശതമാനമുള്ള ബള്‍ഗേറിയയിലാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളത്.

ജനനമരണനിരക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 2014 ല്‍ ജനസംഖ്യവര്‍ധനവിലും അയര്‍ലന്‍ഡ് ഒന്നാംസ്ഥാനത്തുണ്ട്. 8.1 ശതമാനമാണ് അയര്‍ലന്‍ഡിലെ ജനസംഖ്യനിരക്ക്. അയര്‍ലന്‍ഡിനെ തൊട്ടുപിന്നാലെ 4.7 ശതമാനമായി സിപ്രസും 4 ശതമാനമായി ഫ്രാന്‍സും ലക്‌സംബര്‍ഗും ഉണ്ട്. അതേസയമം ജനസംഖ്യനിരക്കിലെ ഇയു ശരാശരി 0.3 ശതമാനമാണ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ 16 ശതമാനം(81.2 മില്യണ്‍) പേരുള്ള ജര്‍മ്മനിയാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇയു രാജ്യം. 13.1 ശതമാനവുമായി(66.4 മില്യണ്‍) ഫ്രാന്‍സും 12.9 ശതമാനവുമായി(64.8 മില്യണ്‍) യുകെയും തൊട്ടുപുറകെയുണ്ട്. 2015 ജനുവരിയില്‍ യൂറോപ്യന്‍ യൂണിയനിലെ ജനസംഖ്യ 508.2 മില്യണായി. മുന്‍വര്‍ഷം 506.9 മില്യണായിരുന്നു. 2014 ല്‍ ഇയുവില്‍ 5.1 മില്യണ്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ 4.9 മില്യണ്‍ പേരാണ് മരിച്ചത്. അതായത് ജനസംഖ്യയില്‍ 0.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: