സെറീന വില്യംസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍

സെറീന വില്യംസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ സെറീനാ വില്യംസിന് കിരീടം. ഗാര്‍ബിന്‍ മുഗുരുസയെ പരാജയപ്പെടുത്തിയാണ് സെറീനയുടെ കിരീട നേട്ടം. സ്‌കോര്‍ 6-4, 6-4. സെറീനയുടെ ആറാം വിംബിള്‍ഡണ്‍ കിരീട നേട്ടമാണ് ഓള്‍ ഇംഗ്ലണ്ട് ക്ലബിലെ സെന്റര്‍ കോര്‍ട്ടില്‍ കണ്ടത്. കരിയറിലെ 21-ാം ഗ്രാന്റ് സ്ലാം കിരീടം.

മത്സരത്തില്‍ കനത്ത പോരാട്ടം നടത്താന്‍ സ്‌പെയിന്‍കാരിയായ മുഗുരിസ ശ്രമിച്ചെങ്കിലും
തുടക്കത്തിലെ താളപ്പിഴകളില്‍ നിന്നും മെല്ലെ പിടിച്ചുകയറിയ സെറീന പതുക്കെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പതിവ് തെറ്റിച്ച് ഏഴ് ഡബിള്‍ ഫോള്‍ട്ടുകളും സെറീന വരുത്തി.

ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന് പൊരുതിയാണ് നേടിയതെങ്കില്‍ രണ്ടാം സെറ്റ് 5-1 എന്ന നിലയില്‍ സെറീന എത്തിയിരുന്നു. പിന്നീട് രണ്ടു തവണ സെറീനയെ ബ്രേക്ക് ചെയ്ത മുഗുറുസ 5-4 എന്ന നിലയില്‍ എത്തിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പ്രകടന മികവിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: