പ്രവാസ ജീവിതം വേദനകള്‍ക്കൊരു ഒപ്പു കടലാസാക്കുക…

ഒരു ജോലി സ്വപ്‌നം കണ്ട് മറുനാട്ടിലേക്ക് പോകാന്‍ ഇരിക്കുന്നവരും പോയവരുമായ എന്റെ പ്രിയപ്പെട്ട കൂട്ടാകാരോടു എന്റെ വിനീതമായ കാഴ്ച്ചപാട് പങ്ക് വെയ്ക്കുകയാണ്. പ്രവാസ ജീവിതം സന്തോഷകരമായ ജീവിതം ആണോ ,ഒന്ന് ഇരുത്തി ചിന്തിക്കൂ. പ്രവാസ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ സന്തോഷത്തിലും നമ്മള്‍ സന്തുഷ്ടരാണോ. നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നത് ആരുടെ പ്രയത്‌നം കൊണ്ടാണ്. എത്രയോ കഴിവുള്ളവരും കഴിവില്ലാത്തവരും നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ മാതാപിതാക്കളുടെ കഷ്ടപാടും അവര്‍ക്ക് നമ്മെ പറ്റിയുള്ള കരുതലും അല്ലേ, കൂടാതെ നമ്മുടെ ഗുരക്കന്മാരുടെ അനുഗ്രഹവും. നമ്മുടെ പ്രയത്‌നം കൊണ്ടല്ലേ നമ്മള്‍ പ്രവാസലോകത്തില്‍ എത്തിയത് അല്ലാതെ ആരുടെയെങ്കിലും അനുകമ്പ കൊണ്ടാണോ?.

ഒരു കാര്യം എപ്പോഴും ഓര്‍മ്മ വേണം നമ്മുടെ നാട് വീട് ജോലി എന്നിങ്ങനെ…എന്നാല്‍ പ്രവാസ ലോകത്തെത്തിയാല്‍ നമ്മള്‍ ഓരോരുത്തരും കാണിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. സ്വന്തം നാട് വിട്ട് പ്രവാസ ലോകത്തെത്തിയാല്‍ പ്രകടമാവുന്ന സ്വഭാവം മറ്റൊന്നാണ്. പ്രവാസ ലോകത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കേണ്ടവര്‍ അല്ലേ. എന്നാല്‍ നല്ല ജോലിയും പത്ത് കാശും കാണുമ്പോള്‍ മാറുന്ന സ്വഭാവം മലയാളികള്‍ക്കിടയില്‍ കാണുന്ന ഒരു പ്രതിഭാസം ആണ്.

നമ്മള്‍ ആദ്യമായി ഒരു ദേശത്ത് വന്നാല്‍ ആ സ്ഥലത്തുള്ള ഒരു പാടു സുഹൃത്തുക്കളുമായി സൗഹൃദമുണ്ടാക്കുന്നുണ്ട്. അതൊരു നല്ലകാര്യം അല്ലേ, എന്നാലിത് സ്വന്തം സ്വാര്‍ത്ഥ താത്പര്യത്തിനാണോ. കുറച്ച് പേര്‍ ഇതില്‍ നിന്ന് മാറി അവരുടെ ലോകത്തില്‍ ജീവിക്കുകയും ചെയ്യും. സംസാരത്തില്‍ മിതത്വം പാലിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടും. എന്നാല്‍ അമിതമായി സംസാരിക്കുന്നവരോട് ആര്‍ക്കും മനസിന്റെ ഉള്ളില്‍ ഇടപെടാന്‍ ബുദ്ധിമുട്ടാണ്. കുറ്റം പറയാനും കുറ്റം വിധിക്കാനും പരദൂഷണത്തിനും നാവിനെ ഉപയോഗിക്കുന്നവര്‍ അതേ കുറ്റം ചെയ്യുന്നു. എന്തിന് വേണ്ടിയെന്ന് ചോദിച്ചാല്‍ സ്വന്തം താത്പര്യത്തിന് വേണ്ടി.

ഇതിനര്‍ത്ഥം ആരോടും മിണ്ടാതെ കഴിയണം എന്നല്ല. നല്ല സ്‌നേഹവും കരുതുലും കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുക തന്നെ വേണം. നമ്മള്‍ ചിന്തിക്കുന്ന നിലവാരത്തില്‍ എല്ലാവരും ആയിക്കൂടെന്നില്ല. പക്ഷേ നാമമാത്രമായ ജീവിതത്തില്‍ ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്ത് ജീവിക്കുക. മറ്റുള്ളവരുടെ കാര്യം നോക്കാതെ അവരുടെ ജീവിതം ഒളിഞ്ഞ് നോക്കാതെ പകര്‍ത്താന്‍ നോക്കാതെ നമ്മള്‍ ജനിച്ച് വളര്‍ച്ച സാഹചര്യം ചുറ്റുപാട് വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാം നോക്കി സ്വന്തം കുടുംബം കുട്ടികള്‍ തുടങ്ങിയവയെ കൂടുതല്‍ ഊന്നികൊണ്ട് നല്ല ജവിതം നയിക്കുക. നമ്മള്‍ പ്രവാസ ജീവിതത്തിന് മുമ്പ് നമ്മുടെ ബാല്യം, കോളേജ് പഠനം, മാതാപിതാക്കള്‍ എന്നിവ ഒരിക്കല്‍ കൂടി ഓര്‍ക്കുക. ബാഹ്യമായ സൗന്ദര്യത്തിന് അപ്പുറം ഒരു നല്ല മനസിന് ഉടമയാകാന്‍ ശ്രമിക്കുക. നമ്മുടെ പ്രവാസ ജീവിതത്തില്‍ മറ്റുള്ളവരെ വേദനിപ്പിക്കാതെ കഴയുന്ന നന്മ ചെയ്ത് സമൂഹത്തിന് മാതൃകയായി ജീവിക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി വീമ്പു പറയാനും അമ്പലങ്ങളിലുംപള്ളിയിലും പോയി നേരം കളയുന്നവര്‍ ഒന്ന് ഇരുത്തി ചിന്തിക്കൂ,ഈ കാണുന്ന സുഖങ്ങള്‍ എല്ലാം തീരുവാന്‍ ഒരു നിമിഷം പോരെ, ട്രീറ്റ് ചെയ്യാന്‍ പറ്റാത്ത എന്തെങ്കിലും രോഗം വന്നാല്‍ പോരെ? നമ്മുടെ സമൂഹത്തില്‍ എത്രയധികം ജനങ്ങള്‍ കഷ്ടപാടിന്റെ വേദന നിറഞ്ഞ ജീവിതം നയിക്കുന്നൂ.. രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അവരെ പറ്റി ഒന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഈ നാമമാത്രമായ പ്രവാസ യാത്രയില്‍ നമ്മള്‍ കാര്യണം ചോരിയുവാനുളഌമനസ് പാകപ്പെടുത്തി മറ്റുള്ളവര്‍ക്ക് ജീവിത വഴികാട്ടിയായി ജീവിക്കാന്‍ ശ്രമിക്കൂ.

 

ഓസ്‌ട്രേലിയന്‍ മലയാളി ജോണ്‍സണ്‍ ജോണ്‍

Share this news

Leave a Reply

%d bloggers like this: