മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയത്തലവന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയത്തലവന്‍ ജോക്വിന്‍ ഗുസ്മാന്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടു. അതീവസുരക്ഷാ ജയിലായ അള്‍ട്ടിപ്ലാനോയില്‍ നിന്നാണു ഗുസ്മാന്‍ രക്ഷപെട്ടത്. ഇതു രണ്ടാം തവണയാണു ഗുസ്മാന്‍ ഈ ജയിലില്‍നിന്നു രക്ഷപെടുന്നത്. ശനിയാഴ്ച രാത്രിയാവാം ഗുസ്മാന്‍ രക്ഷപ്പെട്ടതെന്നു കരുതുന്നു.

ഞായറാഴ്ച രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധന നടത്തുമ്പോഴാണു രക്ഷപെട്ട വിവരം അറിയുന്നത്. പോലീസ് ഗുസ്മാനുവേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: