മമ്മൂട്ടിക്ക് ഒരുപാട് ആരാധകരുണ്ട്,എന്നാല്‍ മമ്മൂട്ടി ആരാധിക്കുന്നതാരെ?

 

ഹോളിവുഡിന്റെ ഹൃദയം കീഴടക്കിയ മഹാനായ നടന്‍ ഒമര്‍ ഷരീഫിനെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ‘ സിനിമയെ സ്വപ്നം കണ്ടായിരുന്നു
നടന്‍ ഒമര്‍ ഷരീഫിന്റെ കടുത്ത ആരാധകനായിരുന്നു താനെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി . കോളേജില്‍ തുടക്കത്തില്‍ തന്റെ പേര് ഒമര്‍ ഷരീഫ് എന്നാണ് എല്ലാവരോടും പറഞ്ഞതെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ പറയുന്നു. മുഹമ്മദ് കുട്ടിയെന്ന താന്‍ സിനിമയെ സ്വപ്നം കണ്ടായിരുന്നു വളര്‍ന്നത്. ഒരുപാട് നടന്മാര്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒമര്‍ ഷരീഫിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. തനിക്ക് മമ്മൂട്ടിയെന്ന പേരുണ്ടാകാനും കാരണം ഒമര്‍ ഷരീഫ് ആണെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ സൂചിപ്പിക്കുന്നത്.

എന്റെ പേര് ഒമര്‍ ഷരീഫ് എന്നാണെന്നാണ് കോളേജില്‍ ചേര്‍ന്ന സമയത്ത് എല്ലാവരോടും പറഞ്ഞത്. എന്റെ പേര് അതല്ലെന്ന് കോളേജില്‍ ഒപ്പമുള്ളവര്‍ കണ്ടുപിടിക്കും വരെ കുറച്ചുനാള്‍ മാത്രമേ എനിക്ക് ആ അപരനാമത്തില്‍ അറിയപ്പെടാനായുള്ളൂ. പിന്നീടവര്‍ എന്നെ മമ്മൂട്ടിയെന്ന ഇരപ്പേരില്‍ വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എനിക്ക് ആ പേരു വന്നത് എന്നാണ് ഞാന്‍ കരുതുന്നത് മമ്മൂട്ടി പറയുന്നു.

ലോറന്‍സ് ഓഫ് അറേബ്യ, ഡോ.ഷിവാഗോ മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ‘മിസ്റ്റര്‍ ഇബ്രാഹിം’ വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. ലോറന്‍സ് ഓഫ് അറേബ്യയിലെ അദ്ദേഹത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗം മറ്റൊരു നടനും മറ്റൊരു സിനിമയിലും പകരംവെക്കാനാകാത്ത ഒന്നാണ്. എന്റെ മനസ്സില്‍ ഇപ്പോഴും അതുണ്ട്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എല്ലാ സിനിമാ ആസ്വദാകര്‍ക്കും വലിയ നഷ്ടമാണ്. പ്രത്യേകിച്ച് എന്നെപ്പോലുള്ള ആരാധകര്‍ക്കും മമ്മൂട്ടി പറയുന്നു.

ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ ഒമര്‍ ഷരീഫ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു വിടപറഞ്ഞത്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലമര്‍ന്ന അദ്ദേഹം 83-ാം വയസിലാണ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്.

-എജെ-

Share this news

Leave a Reply

%d bloggers like this: