ദില്ലി: ഓര്‍ഡര്‍ ചെയ്ത പിസ ഡെലിവറി ചെയ്യാനെത്തിയ ആള്‍ വീട്ടിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. തെക്കന്‍ ദില്ലിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഡോമിനോ പിസയിലെ ജീവനക്കാരനായ അമിതിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.
തെക്കന്‍ ദില്ലിയിലെ ഒരു ഫ്‌ലാറ്റില്‍ പിസ ഡെലിവറി നടത്തിയശേഷം തിരിച്ചുവരുമ്പോള്‍ പ്രതി ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി വേദനകൊണ്ട് ഉറക്കെ കരഞ്ഞ് നിലവളിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഡോമിനോ പിസ ഔട്ട്‌ലെറ്റിലെത്തി പരാതി നല്‍കിയെങ്കിലും ജീവനക്കാരനെ പിരിച്ചുവിടാമെന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ നടപടിയൊന്നും എടുത്തില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ ലജ്പത് നഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
-എജെ-