ഡബ്ലിന്‍: രാജ്യത്തെ വേനല്‍ കാലം കൂടുതല്‍ കാറ്റുള്ളതും മഴ ലഭിക്കുന്നതുമായി മാറികൊണ്ടിരിക്കുന്നുവെന്ന് പഠനം. കഴിഞ്ഞ 142വര്‍ഷത്തെ വേനലിനെക്കുറിച്ച് നടത്തിയ പഠനമാണ് ഇത്തരമൊരു കാര്യം ചൂണ്ടികാണിക്കുന്നത്. ഐറിഷ് ക്ലൈമറ്റ് അനാലിസിസ് ആന്‍റ് റിസര്‍ച്ച് യൂണിറ്റില്‍ നിന്നുള്ള ഡോ. കോനോര്‍ മര്‍ഫി കൂടുതല്‍ മഴയുള്ള വേനല്‍കാലം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണപ്പെടുന്നത് പതിവായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. വടക്കന്‍ അത് ലാന്‍റിക് നിന്നുള്ള കാറ്റ് മൂലം മഴ പതിവാകുകയാണ്.
കാറ്റാകട്ടെ കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള സാഹചര്യവും വരുത്തിവെയ്ക്കാവുന്നതാണ്. 1961 മുതല്‍ മൂന്ന് പതിറ്റാണ്ട് ഇത്തരം കാറ്റ് പ്രകടമായിരുന്നില്ല. വേനലിലാണ് മേഖലയിലൂടെ വളരെയേറെ കാറ്റുകള്‍ കടന്ന് പോകുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയലേതു പോലെയാണ് വേനല്‍കാലം അയര്‍ലന്‍ഡിലും ബ്രിട്ടണിലും. 2013,2014കളിലെ ശൈത്യകാലം, 2000 ശരത് കാലം, 1983 ലെ വസന്തകാലം, 2012ലെ വേനല്‍ എന്നിവയിലെല്ലാം ശക്തമായ വെള്ളപൊക്കം അനുഭവപ്പെട്ടിട്ടുണ്ട്. 2012 പോലുള്ള വര്‍ഷങ്ങളില്‍ ശക്തമായ ചക്ര വാതങ്ങള്‍ക്ക് രാജ്യം സാക്ഷിയായി.
ഇന്‍റര്‍ നാഷണല്‍ ജേണല്‍ ഓഫ് ക്ലൈമറ്റോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠന പ്രകാരം വേനലില്‍ സാധാരണയായ കാണപ്പെടുന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ മഴയ്ക്കുള്ള സാധ്യതയകൂടിയുണ്ടെന്ന് മനസിലാക്കണമെന്ന് സൂചിപ്പിക്കുന്നു.