ഡോക്ടര്‍മാര്‍ക്കെതിരായ പരാതി കൂടുന്നു

ഡബ്ലിന്‍: ഡോക്ടര്‍മാര്‍ക്കെതിരായ പരാതികള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടായിരം കടന്നു. പൊതുജനങ്ങളാണ് പരാതികളില്‍ ഭൂരിഭാഗവും നല്‍കിയിരിക്കുന്നത്. പത്തില്‍ ഒരു പരാതിയില്‍ വീതം ഡോക്ടര്‍ക്ക് പ്രാക്ടീസ് തുടരുന്നതിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കേണ്ട സ്ഥിതി വിശേഷമുണ്ട്. പരാതികളില്‍ 68 ശതമാനത്തിലും ഡോക്ടര്‍മാക്കെതിരെയാണ് കണ്ടെത്തലുകളുള്ളത്.

പൊതു ജനങ്ങള്‍ നല്‍കുന്ന നാല്‍പത് പരാതികളില്‍ ഒന്ന് വീതം ഡോക്ടര്‍മാര്‍ക്കെതിരെ നിടപടി സ്വീകരിക്കേണ്ടി വരുന്നതുമാണ്. പരാതികളില്‍ പുരുഷ ഡോക്ടര്‍മാരാണ് സ്ത്രീകളേക്കാള്‍ രണ്ട് മടങ്ങ് കൂടുതലായി ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗം കേസിലും പരിശോധിക്കാനുള്ള യോഗ്യത തുടര്‍ന്ന് നല്‍കണോ എന്ന് അന്വേഷിക്കേണ്ടി വരുന്നവയുമാണ്. പ്രായമായവരാണ് പരാതികള്‍ക്ക് കൂടുതല്‍  പാത്രമാകുന്നവര്‍.

പരാതികളില്‍ 86 ശതമാനവും പൊതു ജനങ്ങളില്‍ നിന്നാണ്. മറ്റ് രാജ്യങ്ങളില്‍ കാണപ്പെടുന്നതിലും അധികമാണിത്. എച്ച്എസ്ഇയുടെയോ മറ്റ് തൊഴില്‍ ദാതാക്കുളുടെയോ പരാതികള്‍ കേവലം മൂന്ന് ശതമാനം മാത്രമാണുള്ളത്. സൈക്ര്യാട്രിക്, കോസ്മെറ്റിക് സര്‍ജറി, ഒബ്സ്റ്റെട്രിക്സ്, ഗൈനകോളജി, തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഏറെ പരാതികളും. അയര്‍ലന്‍ഡില്‍ ഡോക്ടര്‍ യോഗ്യത നേടിയവര്‍ക്ക് നടപടി നേരിടേണ്ടി വരുന്നത് കുറവാണ്. തദ്ദേശീയ സാഹചര്യത്തോട് ഇണങ്ങി ചേരാനാകാത്ത വിദേശ ഡോക്ടര്‍മാരെ നിയമിക്കേണ്ടതിന്‍റെ സൂചനയായി റിപ്പോര്‍ട്ടിനെ കണക്കാക്കുന്നുണ്ട്.

ഒരു തവണ പരാതി ലഭിച്ചവര്‍ക്ക് നേരെ വീണ്ടും പരാതി ലഭിക്കാനുള്ള സാഹചര്യം അധികമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പരാതികളില്‍ നിന്ന് വ്യക്തമാകുന്നത് ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര അനുഭവപരിചയം ഇല്ലെന്നതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രോഗിയോട് അനുകമ്പ, വിവരങ്ങള്‍ കൃത്യമായി കൈമാറുക, പരിചരണത്തിലെ താത്പര്യം ഇവയെല്ലാം പ്രശ്നമാകുന്നുണ്ട്. 2008-2012 കാലത്ത് 1,723 പരാതികളായിരുന്നു ലഭിച്ചത്. ഓരോ വര്‍ഷവും പരാതി കൂടികൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഒരു ഡോക്ടര്‍ക്കെതിരെ പരാതി ഉയരാനുള്ള സാഹചര്യം 2.7ശതമാനത്തിലേക്ക് വര്‍ധിച്ചു.

1,961 പരാതികള്‍ പ്രിലിമിനറി പ്രീസീഡിങ് കമ്മിറ്റിയ്ക്ക് കൈമാറി. 221എണ്ണം ഫിറ്റ്നസ് പ്രാകീട്സ് കമ്മിറ്റിയ്ക്കും നല്‍കി. 148 എണ്ണം നടപടിക്ക് വേണ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു. ഇതില്‍ നാലില്‍ ഒന്നും ഡോക്ടര്‍മാക്കെതിരെ ഗൗരവ നടപടിയ്ക്ക് വേണ്ടിയുള്ളതാണ്.

Share this news

Leave a Reply

%d bloggers like this: