വിഴിഞ്ഞം പദ്ധതി അദാനിഗ്രൂപ്പിന് നല്‍കി സമ്മതപത്രവും ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംശയങ്ങള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം പദ്ധതി അദാനിഗ്രൂപ്പിന് നല്‍കി. ഇതിനുള്ള സമ്മതപത്രവും ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി . ഏഴ് ദിവസത്തിനുള്ളില്‍ ഉത്തരവ് സ്വീകരിച്ച് അദാനി കമ്പനി രൂപീകരിക്കണം. പിന്നീട്, 45 ദിവസത്തിനുള്ളില്‍ കരാര്‍ ഒപ്പിടണം . തുടര്‍ന്ന് അദാനി ഗ്രൂപ്പ് സ്പഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കണം. കരാര്‍ ഒപ്പിടണം. ശേഷം നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാം. കമ്പനി രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി അടുത്ത ആഴ്ചതന്നെ അദാനി കമ്പനി പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തും. നവംബര്‍ ഒന്നിന് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം

അദാനി ഗ്രൂപ്പും സര്‍ക്കാരും പദ്ധതിയില്‍ ഒപ്പിടുന്നതോടെ കരട് കരാര്‍, കരാറായി മാറും . കരട് കരാറിലെ ഒരു വ്യവസ്ഥയും ഇനി മാറ്റാനാകില്ല . ഇനിയുള്ളത് വിഴിഞ്ഞത്തിലെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള സുപ്രീംകോടതിയിലെ കേസ് മാത്രമാണ് . പൊതു സ്വകാര്യ പങ്കാളിത്ത രീതിയില്‍ 7525 കോടി രൂപയാണ് ചെലവ് . ഇതില്‍ 1635 കോടി രൂപ അദാനി ഗ്രൂപ്പിന് ഗ്രാന്റായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം . അദാനി ഗ്രൂപ്പ് 2454 കോടി രൂപ മുടക്കും .

ഏഴാം വര്‍ഷം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും . 15ാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയില്‍ 40 ശതമാനം വരെ റവന്യു വരുമാനം സര്‍ക്കാരിന് ഇതാണ് വ്യവസ്ഥ. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം തത്വത്തില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്‌

Share this news

Leave a Reply

%d bloggers like this: