അഛേ ദിന്‍’ വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യം-അമിത് ഷാ

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത ‘അഛേ ദിന്‍’ വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിശാലമായ അര്‍ത്ഥത്തില്‍ ‘അഛേ ദിന്‍’ എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ഇന്ത്യ അനുഭവിച്ചിരുന്ന സ്വാഭിമാനമാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. എന്നാല്‍, അഞ്ച് വര്‍ഷംകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനും അതിര്‍ത്തികള്‍ ഭദ്രമാക്കാനും ശക്തമായ വിദേശനയം ആവിഷ്‌കരിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദാരിദ്ര്യനിര്‍മ്മാര്‍ജനം നടത്താനും ബിജെപിക്ക് കഴിയും.

എന്നാല്‍, ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ ശക്തിയാക്കാന്‍ പാര്‍ട്ടിക്ക് 25 വര്‍ഷക്കാലത്തേക്ക് പഞ്ചായത്ത് തലം മുതല്‍ ലോക്‌സഭ വരെയുളള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Share this news

Leave a Reply

%d bloggers like this: