കുറഞ്ഞ കൂലി ഉയര്‍ത്തുന്നതിന് ഭൂരിപക്ഷം പേരും അനുകൂലമെന്ന് സര്‍വെ

ഡബ്ലിന്‍: രാജ്യത്തെ കുറഞ്ഞ കൂലി ജീവിക്കാനുതകും വിധത്തില്‍ കൂട്ടണമെന്നന് പൊതു അഭിപ്രായം. നാലില്‍ മൂന്ന് വിഭാഗം ജനങ്ങളും ലിവിങ് വേജിലേക്ക് രാജ്യത്തെ കുറഞ്ഞ കൂലി ഉയര്‍ത്തണമെന്ന അഭിപ്രായക്കാരാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് വേതനം ഉയര്‍ത്തുന്നതിന് 77% അനുകൂലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മണിക്കൂറില്‍ €11.50 എങ്കിലും ലഭിക്കാതെ ജോലി ചെയ്യുന്നൊരാള്‍ക്ക് മാന്യമായി ജീവിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ സമ്മതിക്കുന്നു.

നിലവില്‍ കുറഞ്ഞ കൂലി നിരക്ക് €8.65ആണ്. പതിനാറിനും അതിന് മുകളിലും പ്രായമുള്ളവരില്‍ നടത്തിയ സര്‍വെയില്‍ സര്‍ക്കാര്‍ സീറോ അവര്‍ കോണ്‍ട്രാക്ട് വഴി തൊഴിലെടുപ്പിക്കുന്നത് നിര്‍ത്താന്‍ നടപടി വേണമെന്നും വ്യക്തമാക്കുന്നു. 86%പേരും ഇതേ അഭിപ്രായമുള്ളവരാണ്. 69ശതമാനം പേര്‍ പൊതുമേഖലയില്‍ നിക്ഷേപം നടത്തണമെന്നും നികുതി വെട്ടികുറയ്ക്കുകയല്ല വേണ്ടെന്നും വ്യക്തമാക്കുന്നു. Tasc ആണ് സര്‍വെ നടത്തിയത്.

രാജ്യം ചില പ്രതിസന്ധികളെ അഭിമുഖീരിക്കുന്നുണ്ട് ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം വരണം. ഇത് കൂടാതെ ഭവന മേഖലയിലൂം കൂടുതല്‍ നിക്ഷേപവും നിര്‍മ്മാണവും ഉണ്ടാകേണ്ടതുണ്ട്. കുട്ടികളുടെ പിരിചരണം താങ്ങാവുന്നതല്ല. പ്രാഥമിക സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല ചെലവേറിയതാകുകയാണ്. ഈ സാഹചര്യത്തില്‍ വേതനം ഉയരാതെ താഴ്ന്ന വരുമാനക്കാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധ്യമല്ല. നാളെയാണ് ലോ പേ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതില്‍ കുറഞ്ഞ കൂലി നിരക്ക് ഉയര്‍ത്തണമെന്ന ശുപാര്‍ശ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അഞ്ചില്‍ ഒന്നിലേറെ ജോലിക്കാര്‍ വീതം അയര്‍ലന്‍ഡില്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരാണ്. കൂടാതെ ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ നിരക്ക് വന്‍ വേഗത്തില്‍ കൂടുകയും ചെയ്യുന്നു. കുറഞ്ഞ വേതനം എന്നത് അസമത്വം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടി കൂടിയാണ്. കുറഞ്ഞ കൂലി ജീവിക്കാനാവശ്യമായ കൂലിക്ക് തുല്യമാകുന്നതാണ് കൂടുതല്‍ ഗുണകരം ആയിരിക്കുക. 2% എങ്കിലും കുറഞ്ഞ കൂലിയിലെ വര്‍ധന വേണമെന്നാണ് സര്‍വെയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: