ഐപിഎല്‍ വാതുവെയ്പ്പ് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിലും രണ്ട് വര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്.

മെയ്യപ്പന്‍ വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. വാതുവയ്പ്പില്‍ പങ്കെടുത്തു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ ബിസിസിഐയ്ക്കും ഐപിഎല്ലിനും ഉണ്ടായത് വന്‍പേരുദോഷമാണെന്നും ലോധ കമ്മിറ്റി നിരീക്ഷിച്ചു. ശ്രീശാന്ത് ഉള്‍പ്പടെ മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ പേരുകളും കമ്മറ്റി വിധിപ്രസ്താവത്തില്‍ വായിച്ചു.

ഐപിഎല്‍ ക്രമക്കേടില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയും കുറ്റക്കാരെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഒത്തുകളി, വാതുവയ്പ് ഇടപാടുകളില്‍ ശ്രീനിവാസനെതിരെ തെളിവില്ല. എന്നാല്‍, വാതുവയ്പ്പില്‍ പങ്കെടുത്തു എന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ചെന്നൈ ടീമിന്റെ ഉടമയായ ശ്രീനിവാസന്‍, ബിസിസിഐ പദവി വഹിച്ചതു ഭിന്നതാല്‍പര്യമാണെന്നും 130 പേജ് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: