ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വ്യവസായ സൈറ്റായ ഫ്ലിപ്പ്പ്കാര്‍ട്ട് വ്യവസായങ്ങള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി അനാഥരെ ദത്തെടുക്കുന്ന ജോലികാര്‍ക്ക് 50,000 രൂപ അലവന്‍സ് നല്‍കും. കഴിഞ്ഞ പത്താം തീയതി മുതല്‍ ഇത്തരത്തില്‍ അലവന്‍സ് കൊടുക്കുന്ന പ്രവര്‍ത്തനം ഫഌപ്പ്കാര്‍ട്ട് ആരംഭിച്ചു. കൂടാതെ ദത്തെടുക്കുന്ന സമയത്ത് നേരിടേണ്ടി വരുന്ന ചിലവുകളും നിയമ കുരുക്കുകളും പരിഹരിക്കാന്‍ സഹായിക്കുമെന്ന് സൈറ്റിന്റെ വക്താവ് അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,368 അനാഥ കുട്ടികള്‍ക്ക് മാതാപിതാക്കളെ ലഭിച്ചതായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരം ദത്തെടുക്കലുകള്‍ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകളായ ജോലിക്കാര്‍ക്ക് അലവന്‍സിന് പുറമെ ഫ്ലിപ് കാര്‍ട്ട് അവധിയും നല്‍കും.
നാലു മാസത്തോളം അവധിയാണ് ഇവര്‍ക്ക് നല്‍കുക. ഒരു വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവര്‍ക്ക് മൂന്ന് മാസം അവധി കമ്പനി നല്‍കുന്നുണ്ട്. കുട്ടികളെ ദത്തെടുക്കുന്ന പുരുഷ ജോലികാര്‍ക്ക് അലവന്‍സിന് ആറ് മാസത്തെ അവധിയും ഫഌപ്പ്കാര്‍ട്ട് നല്‍കുമെന്ന് വക്താവ് അറിയിച്ചു.