മാലിന്യങ്ങള്‍ക്ക് നികുതി വരുമെന്ന് സൂചന

ഡബ്ലിന്‍: മാലിന്യങ്ങള്‍ക്ക് പുതിയ നികുതി വരുമെന്ന് സൂചന.  പ്രത്യേക തരം മാലിന്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. നികുതി വരുന്നതോടെ മാലിന്യങ്ങള്‍ പുനര്‍സംസ്കരിക്കുന്നത് കൂടമെന്നാണ് എണ്‍വിയോണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) കരുതുന്നത്.

കാനുകള്‍‍, കുപ്പികള്‍ എന്നിവയുടെ പുനരുപയോഗവും സംസ്കരണവും, ഔഷധനിര്‍മ്മാണക്കാര്‍ പഴയ മരുന്നുകള്‍ തിരിച്ചെടുക്കുക, പ്രത്യേക തരം പാക്കിങിനുള്ള നിരോധനം, തുടങ്ങി വിവിധ മാലിന്യങ്ങള്‍ വിവിധ രീതിയില്‍ പുനര്‍സംസ്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും ഉള്ള നടപടികളാണ് ആലോചനയിലുള്ളത്.   പുതിയ രീതിയിലുള്ള മാലിന്യ നിര്‍മ്മാര്‍ജന സൗകര്യങ്ങള്‍ക്ക നിക്ഷേപം വരേണ്ടതുമുണ്ട്.  തെക്കന്‍ അയര്‍ലന്‍ഡില്‍ മൂന്നാമത്തെ ഇന്‍സിനെറേറ്ററും നിക്ഷേപം കാത്തിരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.  കംപോസ്റ്റ്  സൗകര്യത്തിനും കൂടുതല്‍ നിക്ഷേപം വേണ്ടതുണ്ട്.

പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇക്കാര്യത്തിന് ഒരുക്കുന്നതിന് വേണ്ടി മാലിന്യ കയറ്റുമതിക്ക് ലെവി ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നുണ്ട്. ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മാലിന്യ സംസ്കരണത്തിന്  ഒരുക്കാനാണ്നീക്കം. ഇപിഎ വക്താവ് ഡോ. ജോനാഥന്‍ ഡെര്‍ഹാം മാലിന്യത്തിന് മുകളില്‍ ഈടാക്കുന്നത തുക കമ്മ്യൂണിറ്റി വേസ്റ്റ് ഫെസിലിറ്റികള്‍ക്കായി കൂടി നിക്ഷേപിക്കുമെന്ന് വ്യക്തമാക്കുന്നു.2,000 വരുന്ന ബ്രിങ് ബാങ്ക്സ് രാജ്യത്താകെ സ്ഥാപിച്ചേക്കും.

കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് നികുതി വരുന്നത് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും അത്തരമൊരു പെരുമാറ്റത്തിനും ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ഡോ. ജോനാഥന്‍ കണക്ക് കൂട്ടുന്നുണ്ട്. പ്ലാസ്റ്റിക് ബാഗ് ലെവിയും നിലംനികത്തല്‍ ലെവിയും പ്രയോജനപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. ഉപഭോക്താക്കളെ വിട്ട് ഉത്പാദകര്‍ക്ക് കൂടി മാലിന്യ പുനര്‍സംസ്കരണം ബാധകമാക്കാനാകുമോ എന്നും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ഇതിന്‍റെ ഭാഗമായിട്ടാണ് മരുന്നുകള്‍ തിരിച്ചെടുക്കുന്നതിന് പദ്ധതി കൊണ്ട് വരുന്നത് ആലോചിക്കുന്നത്. അടുത്ത ജൂലൈ ഒന്ന് മുതല്‍ പുതിയ പേ -ബൈ- വെയ്റ്റ് സംവിധാനം ആരംഭിക്കുന്നുണ്ട്. മാലിന്യം എത്രമാത്രമുണ്ടെന്നതിന്‍റെ അടിസ്ഥാനമാക്കിയാകും ഇതോടെ ചെലവ്. ബ്ലാക്ക് ബിന്‍ മാലിന്യമാകും സംസ്കരിക്കാന്‍ ഏറ്റവും ചെലവ് വരിക. സ്വയം സംസ്കരിക്കുന്നതിന് ശ്രമിക്കുന്ന കുടുംബങ്ങള്‍ക്ക് കുറവായിരിക്കും ചെലവ് വരിക. 440,000 ടണ്ണില്‍ താഴെ മാത്രംബ്ലാക്ക് ബിന്‍ മാലിന്യമേ നിലം നികത്താന്‍ ഓരോ വര്‍ഷവും ഉണ്ടാകൂ എന്നാണ് പരിസ്ഥിതി വകുപ്പ് പ്രതീക്ഷിക്കുന്ത്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്ന സാഹചര്യത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാലും കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടും.

Share this news

Leave a Reply

%d bloggers like this: