നേഴ്‌സ് നവജാതശിശുവിന്റെ വിരല്‍ മുറിച്ചെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു

 

കൊല്‍ക്കത്ത: നേഴ്‌സ് നവജാതശിശുവിന്റെ വിരല്‍ മുറിച്ചെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു. ബംഗാളിലെ സര്‍ക്കാര്‍ ആസ്പത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിന്റെ കൈയിലെ ബാന്‍ഡേജ് കത്രിക ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ നേഴ്‌സ് അബദ്ധത്തില്‍ വിരലും മുറിച്ചെടുക്കുകയായിരുന്നു. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അതിസാരത്തെ തുടര്‍ന്നാണ് ജൂലായ് ആറിന് ബാലുഗട്ടിലെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡ്രിപ്പിടാനായി കുഞ്ഞിന്റെ ഇടതുകൈപ്പത്തിയില്‍ ബാന്‍ഡേജ് ഇട്ടിരുന്നു. കുഞ്ഞിന്റെ ആരോഗ്യമില മെച്ചപ്പെട്ടതോടെ നേഴ്‌സെത്തി ബാന്‍ഡേജ് കത്രിക ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലും മുറുഞ്ഞ് താഴെ വീണു. ഇതുകണ്ട് താന്‍ ഭയന്ന് നിലവിളിച്ചുപോയെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. ഈ സമയം നേഴ്‌സ് വിരലെടുത്ത് ചവറ്റുകുട്ടയിലിട്ട ശേഷം കത്രികയും കഴുകി സ്ഥലംവിടുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ഭര്‍ത്താവിനേയും മറ്റ് നേഴ്‌സുമാരെയും വിവരം ധരിപ്പിച്ചപ്പോഴേക്കും അവര്‍ സ്ഥലംവിട്ടു. വീഴ്ച വന്നത് അംഗീകരിച്ച ആസ്പത്രി അധികൃതര്‍ നേഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. സ്റ്റാഫ് നേഴ്‌സായ രാഖി സര്‍ക്കാരാണ് ഇത് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മുതിര്‍ന്ന ഡോക്ടര്‍മാരെത്തി കുഞ്ഞിനെ പരിശോധിച്ച ശേഷം സിലിഗുഡിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി അവിടെ വച്ച് വിരല്‍ തുന്നിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിട്ടു.

Share this news

Leave a Reply

%d bloggers like this: