ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ജലക്കരം 46 ശതമാനം തുകയും ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുത്തതായി റിപ്പോര്‍ട്ട്. ആദ്യമൂന്ന് മാസത്തെ ജല ഉപയോഗത്തിന്‍റെ ബില്ലുകളാണ് പിരിച്ചത്. ജനുവരി ഒന്ന് മുതലുള്ള ജല ഉപയോഗത്തിന് ബില്ലിങ് ആരംഭിച്ചിരുന്നു. ബുധനാഴ്ച്ച ബില്ല് പിരിച്ചെടുത്തതിന്‍റെ വിശദ വിവരങ്ങള്‍ പുറത്ത് വിടും. €271 മില്യണ്‍ ആണ് വാര്‍ഷകമായി ഐറിഷ് വാട്ടറിന് പ്രവര്‍ത്തന ചെലവ് വന്നിരിക്കുന്നത്.
€66.8 മില്യണ്‍ ആണ് ആദ്യ ത്രൈമാസത്തിലെ ബില്ലായി പിരിച്ചെടുക്കേണ്ടത്. ആദ്യമൂന്ന് മാസത്തെ പിരിച്ചെടുത്ത പണം €30.5 മില്യണ്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യ ത്രൈമാസത്തിലെ കണക്കുകളില്‍ ഗോസ്റ്റ് എസ്റ്റേറ്റുകളിലെ വീടുകളും അഞ്ച് ശതമാനം ബില്ല് അയക്കാന്‍ വിലാസമില്ലാത്ത വീടുകളും ഉണ്ട്. ബിസ്നസ് സ്കൂള്‍, ആശുപത്രി തുടങ്ങി വീടുകളല്ലാത്ത ഉപഭോക്താക്കളുടെ ബില്ലുകള്‍ പിരിച്ചെടുത്ത കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരാണ് ആകെ ബില്ല് നല്‍കേണ്ടതില്‍ 90 ശതമാനവും.
അതേ സമയം തന്നെ വീട്ടാവശ്യത്തനല്ലാത്ത ജല ഉപഭോക്താക്കള്‍ പലരും ജലക്കരം നിശ്ചയിച്ച് തുടങ്ങുന്നതിലും മുമ്പായി തുക നല്‍കിയവരും ഉണ്ട്. 1.5 മില്യണ്‍വീടുകളില്‍ 675,000 വീടുകളാണ് കരം നല്‍കിയിരിക്കുന്നത്. വന്‍പ്രതിഷേധങ്ങളിലൂടെ കടന്ന് പോയതിനാല്‍ കരം എത്രപേര്‍ നല്‍കുമെന്നത് പ്രധാന്യമുള്ളതാണ്. ബഹ്ഷികരണത്തിന് വരെ ആഹ്വാനങ്ങളുണ്ട്. ഓരോ ബില്ലിലും വ്യത്യസ്തമായ നിരക്കിലാണ് തുക. 40 ശതമാനം പേരും വാട്ടര്‍ മീറ്റര്‍ റീഡിങ് അനുസരിച്ചാണ് തുക നല്‍കിയിരിക്കുന്നത്. ഐറിട്ട് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നൂറ് യൂറോയുടെ ഗ്രാന്‍റ് ഉണ്ട്. ഈ വര്‍ഷം അവസാനത്തോടെയെ ഗ്രാന്‍റ് ലഭ്യമായി തുടങ്ങൂ.
72ശതമാനം വീടകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ടാം ത്രൈമാസത്തിലെ ബില്ലുകള്‍ ഈ മാസം അയച്ച് തുടങ്ങും.ജലക്കരം അടക്കാത്തവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലും ഈ മാസം തന്നെ ഉണ്ടാകും. ആദ്യ വര്‍ഷം കരം അടച്ചില്ലെങ്കില്‍ മൂപ്പത് യൂറോ ആണ് പിഴ. ഇത് ഒരംഗം മാത്രമുള്ള വീടിനാണ്. അറുപത് യൂറോയാണ് ഒന്നിലേറെ അംഗങ്ങളുള്ള വീടിന് പിഴ. വേതനത്തില്‍ നിന്നും സാമൂഹ്യക്ഷേമ ആനൂകൂല്യത്തില്‍ നിന്നും നിരക്ക് ഐറിഷ് വാട്ടറിന് പിടിച്ചെടുക്കുകയും ആകാം.