ഡബ്ലിന്‍: ലിഡിഡില്‍ സ്പാനിഷ് സൂപ്പും ഉരുളക്കിഴങ്ങിന്‍റെ Italiamo Cream ഉം തിരിച്ച് വിളിക്കുന്നു. പാക്കേജിങ് തകരാറിനെ തുടര്‍ന്നാണിത്. മനിസ്ട്രോണി സൂപ്പ് ഇവയില്‍ കലര്‍ന്നതാണ് പ്രശ്നം. ഇത് മൂലം പാക്കുകളില്‍ മുട്ടയുടെയും ഗോതമ്പിന്‍റെയും അംശം അടങ്ങിയത് എഴുതിയിട്ടില്ല. അലര്‍ജി ഉണ്ടാകുന്ന ഉപഭോക്താക്കള്‍ക്ക് ഇത് മൂലം പ്രശ്നങ്ങളുണ്ടാകാമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി. 390ml പാക്കുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.