താലാ: മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ ഇടവകയില്‍ ജൂലൈ 18 ശനിയാഴ്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സന്ദര്‍ശനം നടത്തുന്നു. വൈകിട്ട് 5.45 നു ദേവാലയത്തില്‍ എത്തുന്ന ശ്രേഷ്ഠ ബാവയ്ക്ക് ബഹു. വൈദീകരും സഭാ വിശ്വാസികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കുകയും തുടര്‍ന്ന് 6 മണിക്ക് വി. കുര്‍ബ്ബാന ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്. എല്ലാ സഭാ വിശ്വാസികളേയും ഈ അനുഗ്രഹീത വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
താലാ വില്ലേജിലുള്ള സെന്റ് മലൂറിയന്‍സ് പള്ളിയിലാണ് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നത്.
Venue: St Maelruain’s Parish, Main tSreet, Tallaght, Dublin 24