കുടിയേറ്റക്കാരുടെ കുട്ടികള്‍ കൂടുതല്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നവരും അസന്തുഷ്ടരുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: കുടിയേറ്റക്കാരുടെ കുട്ടികള്‍ കൂടുതല്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നവരും അസന്തുഷ്ടരും  മറ്റുള്ളവര്‍ക്കിടയില്‍ തങ്ങള്‍ തിരിച്ചറിയപ്പെടുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നവരുമെന്ന് റിപ്പോര്‍ട്ട്. ഒമ്പതിനും പതിമൂന്നിനും ഇടിയില്‍ പ്രായമുള്ള കുട്ടികളെക്കുറിച്ചാണ് പഠനം നടന്നത്. കുട്ടികള്‍ അവരുടെ അക്കാദമിക കഴിവിനെക്കുറിച്ച്  വളരെയേറെ സ്വയം വിമര്‍ശനമായാണ് ചിന്തിക്കുന്നത്. തങ്ങളുടെ ശരീരത്തെ പറ്റിയും ഇവര്‍ വിമര്‍ശനത്തോടെയാണ് ചിന്തിക്കുന്നത്.

ഇടത്തരം കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിട്ടാണ്  ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പറയുന്നത്. കൂടാതെ തങ്ങളുടെ പഠനകാര്യത്തിലും മറ്റും ഇവര്‍ വര്‍ക്കിങ് ക്ലാസ് വിഭാഗത്തില്‍ നിന്നുള്ള കുട്ടികളേക്കാളും തൊഴില്‍ രഹിതരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരേക്കാളും കൂടുതല്‍ സന്തുഷ്ടരാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളും പഠന വൈകല്യം പോലുള്ള പ്രശ്നം അനുഭവിക്കുന്നവരും മറ്റ് കുട്ടികളേക്കാള്‍ സ്വയം മോശമെന്ന് കരുതുന്നവരാണ്.  നഗരകേന്ദ്രീകൃത സ്കൂളുകളിലെ കുട്ടികളിലാണ് കൂടുതല്‍ ഉത്കണ്ഠ പ്രകടമാകുന്നത്.

നൂറ് മുതല്‍ ഇരുനൂറ് കുട്ടികള്‍ വരെയുള്ള വലിയസ്കൂളുകളിലെ കുട്ടികള്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസകാരും സ്വയം മതിപ്പുള്ളവരുമാണ്. മള്‍ട്ടി ഗ്രേഡ് ക്ലാസ് റൂമുകളിലെ കുട്ടികളില്‍ പ്രത്യേകിച്ചും പെണ്‍ കുട്ടികള്‍ തങ്ങളുടെ ശാരീര പ്രകൃതിയില്‍ സന്തുഷ്ടരല്ല. ചെറിയ സ്കൂളുകളിലെ അദ്ധ്യാപകര്‍ കുട്ടികളെ കൂടുതലായി നിരീക്ഷിക്കുന്നത് മൂലം കുട്ടികള്‍ക്ക് കൂടുതല്‍ വിമര്‍ശനമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് കുട്ടികളെ ബാധിക്കുന്നാണ്  കുട്ടികളുടെ സ്വയം വിമര്‍ശനം കൂടുതലായികാണാന്‍ ഒരു കാരണം. സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരായി തീരുന്നു. തങ്ങളുടെ ശരീര പ്രകൃതിയെക്കുറിച്ചും മറ്റുള്ളവര്‍ക്കിടയില്‍ തങ്ങള്‍ തിരിച്ചറിയപ്പെടുന്നതിലും ഈ പ്രായത്തില്‍ കൂടുതല്‍ സന്തുഷ്ടരാണ് വിദ്യാര്‍ത്ഥികള്‍ . എന്നാല്‍ പഠനകാര്യത്തില്‍ സ്വയം അവമതിപ്പിലേക്കും കൂടുതല്‍ കടന്ന ചെല്ലുന്നു. പെണ്‍കുട്ടികള്‍ക്കിടയിലാണ് ഇത് കൂടുതലും.

കുട്ടികളുടെ സമീപനത്തില്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് കാര്യമായ മാറ്റം വരുത്താന്‍ കഴിയുന്നതായും പഠനം വ്യക്തമാക്കുന്നു. കുട്ടികളെ അഭിനന്ദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമാണ്.  കുട്ടികലെ പിന്തുണക്കുന്ന വിധത്തിലുള്ള അദ്ധ്യാപകരുടെ ആവശ്യമാണ് പ്രധാനമായു പഠനം ചൂണ്ടികാണിക്കുന്നത്.  കായിക വിദ്യാഭ്യാസം കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതില്‍ ഘടകമാകുന്നുണ്ട്.  ഒരു മആഴ്ച്ചയില്‍ ഒരു മണിക്കൂറെങ്കിലും കായിക വിദ്യാഭ്യാസത്തിനായി ചെലവഴിക്കണം. റിപ്പോര്‍ട്ട് അടുത്ത പ്രൈമറി കരിക്കുല സമയത്ത് ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് അധികൃതര്‍വ്യക്തമാക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയില്‍ അദ്ധ്യാപകര്‍ക്ക് കാര്യമായ പങ്കുണ്ടെന്ന് ചൂണ്ടികാണിക്കുന്നതാണെന്നും കരിക്കുലം കൂടുതല്‍ സാമൂഹികവും വൈകാരികമായി പിന്തുണ നല്‍കുന്നതുമായി മാറേണ്ടതുണ്ടെന്നും   നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍റ് അസസ്മെന്‍റ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാറാ ഫിറ്റ്സ്പാട്രിക് പറയുന്നു.

Share this news

Leave a Reply

%d bloggers like this: