വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു. എഴുപത്തി ഏഴ് വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1958 ഡിസംബര്‍ 18 നാണ് ഫാബി ബഷീറിനെ ബഷീര്‍ വിവാഹം കഴിച്ചത്. പിന്നീട് 40 വര്‍ഷം അദ്ദേഹത്തോടൊപ്പം ഫാബി ബഷീര്‍ ജീവിച്ചത്. ബഷീറിന്റെ ജീവിതത്തിലെ രസകരമായ കുറെ നിമിഷങ്ങള്‍ മലയാളി അറിഞ്ഞത് ഫാബിയിലൂടെയായിരുന്നു. വിശ്വസാഹിത്യക്കാരന്റെ കഥകളിലെല്ലാം മിക്കപ്പോഴും ഫാബിയെ പരാമര്‍ശിക്കാറുണ്ടായിരുന്നു.

രണ്ടാഴ്ച്ച മുമ്പ് നടന്ന ബഷീര്‍ മരിച്ചതിന്റെ 25ാം വാര്‍ഷികത്തില്‍ രോഗം അവഗണിച്ചും ഫാബി ബഷീര്‍ വീട്ടിലെത്തിയിരുന്ന അതിഥികളെ സ്വീകരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: