രേഖകള്‍ലഭിക്കാത്ത കുടിയേറ്റക്കാര്‍ക്ക് ജോലി ചെയ്യാനും ഇവിടെ തുടരാനും അനുവദിക്കുന്നത് ഭൂരിഭാഗം പേരും അനുകൂലമെന്ന് സര്‍വെ

ഡബ്ലിന്‍: രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് തുടരുന്നതിനും തൊഴില്‍ ചെയ്യുന്നതിനും അവകാശം നല്‍കുന്നതിന് വലിയൊരു വിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. റെഡ് സിപോള്‍ സര്‍വെയിലാണ് 69%പേരും രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ സമീപനം പ്രകടമാക്കുന്നത്. രേഖകളില്ലാതെ കുട്ടികള്‍ക്ക് രാജ്യത്ത് തുടരുന്നതിനുള്ള പിന്തുണ 79% ആണ്. മൈഗ്രന്‍റ് റൈറ്റ് സെന്‍ററിന് വേണ്ടിയായിരുന്നു സര്‍വെ.

ഇവര്‍ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ട് വീഡിയോയില്‍ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരുടെ ബുദ്ധിമുട്ടുകള്‍ വ്യക്തമായിരുന്നു. പതിനാലിനും ഇരുപത്തിയൊന്ന് വയസിനും ഇടിയിലുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ജോലി ചെയ്യാനോ പഠിക്കുന്നതിനോ യാത്ര ചെയ്യാനോ സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ അയര്‍ലന്‍ഡില്‍ തന്നെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ പലര്‍ക്കും സ്വന്തം രാജ്യം പോലെ  അയര്‍ലന്‍ഡ് ആയി തീരുകയും ചെയ്തു.

മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചാണ് രക്ഷിതാക്കള്‍ തങ്ങളെ അയര്‍ലന്‍ഡിലേക്ക് കൊണ്ട് വന്നതെന്ന് കുടിയേറ്റക്കാരുടെ മക്കള്‍ പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെയാണ്. ഇനിയും രേഖകളില്ലാതെ കഴിയേണ്ടി വരുന്നത് ദുഖകരവും പ്രയാസകരവുമാണ്. ഓരോ ദിവസവും പോലീസ് വന്ന് വാതിലില്‍ മുട്ടമെന്ന ഭയത്താലാണ് കഴിയുന്നത്. രേഖകളില്ലാതെ തുടരുന്നത് മൂലമുള്ള മാനസിക സമ്മര്‍ദവും ചൂണ്ടികാണിക്കുന്നുണ്ട്. പ്രായമായവരുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നത് കൂടുതല്‍ സങ്കടകരമാണെന്നും പറയുന്നു

എട്ട് വയസില്‍ രാജ്യത്തെത്തി ഇപ്പോള്‍ ഇരുപത് വയസായവര്‍ വരെ രേഖകള്‍ ലഭിക്കാത്തവരായുണ്ട്. തങ്ങള്‍ ഇതെല്ലാം മറ്റുള്ളവരില്‍ നിന്ന് ഒളിച്ച് വെച്ച് കഴിയേണ്ടി വരികയാണ്. കോളേജില്‍ പോകുന്നതിന് താത്പര്യമുള്ള കുട്ടികളുണ്ട് എന്നാല്‍ അതിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. വന്‍ ഫീസാണ് രേഖകളില്ലാത്തവര്‍ക്ക് പഠനത്തിന് വരുന്നത്. യാത്രകള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് കുഴക്കുന്ന പ്രശ്നം. ബന്ധുക്കളുടെ മരണം പോലുള്ള കാര്യത്തില്‍ പോലും രേഖകളില്ലാത്തതിനാല്‍ യാത്ര സാധ്യമല്ലാതാകുന്നു. സ്കൈപില്‍ സംസ്കാരം വീക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് MRCI വക്താവ് ഹെലെന്‍ ലോവ്റി വ്യക്തമാക്കുന്നു. യുഎസിലെ രേഖകളില്ലാത്ത ഐറിഷുകാര്‍ക്കായി സര്‍ക്കാര്‍ ക്യാംപെയിന്‍ നടത്തിയത് പോലുള്ള നടപടികള്‍ വേണമെന്നും ആവശ്യപ്പെടുന്നു.

രാജ്യത്തിന് മുതല്‍കൂട്ടാവാന്‍ സാധിക്കുന്ന യുവത്വമാണുള്ളത്. ഇവര്‍ക്ക് അവസരങ്ങള്‍ നല്‍കണം. എത്രാകാലം കാത്തിരുന്നാലാണ് ഐറിഷ് മണ്ണില്‍ അവകാശത്തോടെ ജീവിക്കാനാവുക എന്നത് വ്യക്തമാകണമെന്നും പറയുന്നു. .

Share this news

Leave a Reply

%d bloggers like this: