വാട്ടര്‍ഫോര്‍ഡ്: ഇവിടെ ഹോം ഗാര്‍ഡന്‍ സെന്ററില്‍ സാധനം വാങ്ങാന്‍ എത്തിയ മലയാളിയെആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ താമസിക്കുന്ന കമ്പ്യുട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രേംജി എന്ന യുവാവിനെയാണ് പ്രകോപനം കൂടാതെ തന്നെ മലയാളികളായ രണ്ട് പേര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
വീട്ടില്‍ എത്തിയ സുഹൃത്തുക്കളുമായി താന്‍ ഹോം ഗാര്‍ഡനില്‍ എത്തി സാധനങ്ങള്‍ വാങ്ങുന്നതിനായിസംസാരിച്ചുകൊണ്ടിരിക്കുന്ന സമയം ഇവിടെ ഒരു സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ പള്ളിയിലെ പെരുന്നാളിന് ”വന്നേക്കണം” എന്ന് കഴുത്തില്‍ കയ്യിട്ട് അമര്‍ത്തി കൊണ്ട് പറഞ്ഞതിന് മറുപടിയായി നിങ്ങളുടെ പള്ളിയിലേയ്ക്ക് ഞാന്‍ വരുന്നില്ല എന്ന മറുപടിയും താന്‍ പറഞ്ഞതായി ഇദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഇദ്ദേഹവുമായി നേരത്തേ തന്നെ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസവും, തന്നോട് പെരുമാറിയ രീതിയിലും വിഷമം തോന്നിയതിനാലാണ് ഈ മറുപടി പറഞ്ഞതെന്ന് പ്രേംജി പറഞ്ഞു.പക്ഷേ മറ്റ് സംസാരം ഒന്നും തുടര്‍ന്ന് ഉണ്ടായില്ല എങ്കിലും വെളിയിലേയ്ക്കിറങ്ങിയ പ്രേംജിയെ കാത്ത് നിന്ന മറ്റൊരു മലയാളി യുവാവ് തെറിയഭിഷേകം നടത്തുകയായിരുന്നുവെത്രേ.മലയാള ശബ്ദ താരാവലിയിലെ ഏറ്റവും മോശം പദങ്ങള്‍ ഉന്നയിച്ച് പറഞ്ഞ വാക്കുകള്‍ക്കൊപ്പം നീ ഞങ്ങളുടെ സമൂഹത്തെ അപമാനിക്കാറായോടാ എന്ന് ചോദിച്ചായിരുന്നു പിന്നിടുള്ള ആക്രമണ ശ്രമം. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പിടിച്ചു മാറ്റി പ്രേംജിയെ രക്ഷപെടുത്തി കൊണ്ട് പോവുകയായിരുന്നുവെത്രേ.
ആദ്യ കാല മലയാളി സമൂഹത്തിന്റെ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്ഥമായി , മനസുകളില്‍ വളര്‍ത്തുന്ന അകല്‍ച്ചയും വ്യക്തി വിരോധങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നതിനുള്ളവ്യഗ്രതയും ആണ് ഈ സംഭവത്തോടെ പുറത്ത് വന്നിട്ടുള്ളത്.എന്തായാലും ആക്രമണ ശ്രമത്തിന് ഇരയായ പ്രേംജി ഗാര്‍ഡായില്‍ തനിക്കെതിരേ നടന്ന സംഭവത്തില്‍ പരാതി കൊടുക്കുവാനുള്ള നീക്കത്തിലാണ്.