ന്യൂഡല്‍ഹി: മിനി ഐ.പി.എല്‍ എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20 അവസാനിപ്പിക്കാന്‍ തീരുമാനം. ടൂര്‍ണമെന്റിന്റെ ഭരണസമിതിക്കാരായ ബി.സി.സി.ഐ, ക്രിക്കറ്റ് ആസ്‌ട്രേലിയ, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്നീ ബോര്‍ഡുകള്‍ ചേര്‍ന്നാണ് തീരുമാനിച്ചത്. ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ വിധി വന്നതിന് പിന്നാലെയാണ് തീരുമാനം.
കാഴ്ചക്കാരും സ്‌പോണ്‍സര്‍മാരും ഇല്ലാത്തതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നതെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. സെപ്തംബറിലും ഒക്ടോബറിലുമായാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇനി ഇതുമായി മുന്നോട്ട് പോവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍.
2009 മുതലാണ് ചാന്പ്യന്‍സ് ട്രോഫി ട്വന്റി 20 ആരംഭിച്ചത്. ബി.സി.സി.ഐ, ക്രിക്കറ്റ് ആസ്‌ട്രേലിയ, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്നീ ബോര്‍ഡുകളായിരുന്നു ഇതിന് പിന്നില്‍.