ഇന്‍സ്റ്റാഗ്രാം ചിത്രം..മഡോണക്ക് നേരെ കടുത്ത വിമര്‍ശനം

ന്യൂയോര്‍ക്ക്: ദത്തെടുത്ത കറുത്തവര്‍ഗക്കാരായ കുട്ടികളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോപ് താരം മഡോണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. തന്റെ ദത്തുമക്കളായ മേഴ്‌സിയുടെയും ഡേവിഡിന്റെയും ചിത്രങ്ങളാണ് തന്റെ ചിത്രത്തിനൊപ്പം മഡോണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ചിത്രത്തില്‍ 56കാരിയായ മഡോണ  കിടക്കുന്നതായും കുട്ടികളായ മേഴ്‌സിയും ഡേവിഡും മഡോണയുടെ പാദം തിരുമ്മുന്നതുമാണ് ചിത്രം. മക്കള്‍ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു എന്ന രീതിയില്‍ ഒരു കുറിപ്പും താരം ചിത്രത്തിനൊപ്പം നല്‍കിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍നിന്നും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലേക്കും ചിത്രം പ്രചരിച്ചു.

ട്വിറ്ററിലാണ് മഡോണ കൂടുതലായി വിമര്‍ശനങ്ങളേറ്റുവാങ്ങിയത്. താരം കുട്ടികളെ അടിമകളാക്കിവച്ചിരുക്കുന്ന എന്ന രീതിയിലായിരുന്നു ട്വീറ്റുകള്‍. കറുത്ത വര്‍ഗക്കാരായതിനാലാണ് താരം കാലുതിരുമാന്‍ കുട്ടികളെ ചുമതലപ്പെടുത്തിയതെന്നും അടിമത്തം അവസാനിച്ചിട്ടില്ലെന്നും ട്വീറ്റുകള്‍ ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: