പുതിയ പാര്‍ട്ടിക്ക് തുടക്കമായി…ജലക്കരം റദ്ദാക്കുമെന്നും ഗര്‍ഭഛിദ്രത്തെ തടയുന്ന ഭേദഗതി എടുത്ത് കളയുമെന്നും വാഗ്ദ്ധാനം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടികൂടി പ്രവര്‍ത്തനം ആരംഭിച്ചു. സ്വതന്ത്ര ടിഡിമാര്‍മാര്‍ ചേര്‍ന്ന് സോഷ്യല്‍ ഡൊമോക്രാറ്റുകളെന്ന പേരിലാണ് പുതിയ പാര്‍ട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര ടിഡിമാരായ സ്റ്റീഫന്‍ ഡോണെല്ലി, കാതറീന്‍ മുര്‍ഫി, റേയ്സിന്‍ ഷോര്‍ട്ടാല്‍ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന വാഗ്ദ്ധാനങ്ങള്‍ ജലക്കരം പിന്‍വലിക്കുമെന്നും എട്ടാം ഭേദഗതി റദ്ദാക്കുമെന്നുമാണ്.

പൊതു തിര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ നേതൃത്വത്തെ തിരഞ്ഞെടുക്കും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഗാരി ഗാനോന്‍ , മുന്‍ ഫിനഗേല്‍ മേയര്‍ സിയാന്‍ ഒ കലഗാന്‍ എന്നിവര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ജനപ്രതിനിധികളെ അംഗമാക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര സെനറ്റര്‍ കാതറീന്‍ സഫോണെയുമമായി ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി മത്സരിപ്പിച്ചേക്കും.

പാര്‍ട്ടിയുടെ പ്രധാന പരിപാടികളില്‍ പാപ്പരരായി പ്രഖ്യാപിക്കാനുള്ള കാലം ഒരു വര്‍ഷം ആയി കുറയ്ക്കുക. പണയ വായ്പാ പദ്ധതികള്‍ മെച്ചപ്പെടുത്തുക, സീറോ അവര്‍ കോണ്‍ട്രാക്ട് പരിഷ്കരിക്കുക തുടങ്ങിയവ ആണുള്ളത്. സര്‍ക്കാരിലുണ്ടെങ്കില്‍ പാര്‍ട്ടി ജലക്കരം എടുത്ത് കളയുമെന്ന് ഡോണെല്ലി വ്യക്തമാക്കുന്നു. ജല വിതരണ സമ്പ്രദായത്തിന്‍റെ ഉമസ്ഥാവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കുമെന്നും പറയുന്നുണ്ട്. ഐറിഷ് വാട്ടര്‍ രൂപീകരിച്ചിരിക്കുന്നത് ജലവിതരണം സ്വകാര്യ വത്കരിക്കാനാണെന്നാണ് ഡോണെല്ലി പറയുന്നത്.

ബഡ്ജറ്റില്‍ €1.5 ബില്യണ്‍ അധിക ചെലവാണ് പാര്‍ട്ടി വാഗ്ദ്ധാനം. കൂടതല്‍ചെലവഴിക്കാമെന്നും വ്യക്തമാക്കുന്നു. ത്രീലൈന്‍ വിപ് സംവിധാനം വേണമെന്നാണ് മറ്റൊരു വാദം. പന്ത്രണ്ട് മാസത്തെ പാരന്‍റ് ലീവ് എല്ലാവര്‍ക്കും താങ്ങാവുന്ന വിധത്തില്‍ നിലവാരത്തോടെയുള്ള കുട്ടികളുടെ പരിചരണ സൗകര്യങ്ങള്‍ എന്നിവയും മുന്നോട്ട് വെയ്ക്കുന്നു. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് റദ്ദാക്കണമെന്നാണ് ഉയര്‍ത്തിപിടിക്കുന്ന മറ്റൊരു ആവശ്യം. ഇലക്ട്രല്‍ കമ്മീഷന്‍റെ രൂപീകരണവും ആവശ്യപ്പെടുന്നുണ്ട്. socialdemocrats.ie ആണ് പാര്‍ട്ടിയുടെവെബ്സൈറ്റ്.

Share this news

Leave a Reply

%d bloggers like this: