സാമ്പത്തിക പ്രതിസന്ധി:ഗ്രീസിനു യൂറോപ്യന്‍ യൂണിയന്റെ ശക്തമായ സഹായം വേണ്ടിവരും: ഐഎംഎഫ്

 

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രീസിനു ഏറെ ദൂരം പോകാനുണ്ടെന്നു ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ട് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രീസിന് യൂറോപ്യന്‍ യൂണിയന്റെ ശക്തമായ സാമ്പത്തിക സഹായം വേണ്ടിവരും. ഇത്തരത്തില്‍ ശക്തമായ നടപടികളില്ലാതെ രാജ്യത്തെ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഐഎംഎഫ് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി താല്കാലികമായെങ്കിലും പരിഹരിച്ചു സ്ഥിരത ഉറപ്പാക്കാന്‍ അടിയന്തര സാമ്പത്തിക പരിഹാര നടപടി ക്രമങ്ങളാണ് വേണ്ടത്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെപ്പറ്റി വ്യക്തമായ പഠനം നടത്തിയ ശേഷമാണ് ഐഎംഎഫ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കടബാധ്യതകള്‍ പരിഹരിക്കുന്നതിനും നിശ്ചിത സമയം യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഗ്രീസിന് രാജ്യത്ത് നല്‍കിയിരിക്കുന്നത്. പൊതുകടവും, കമ്മിയും ഡയറക്ട് ക്യാഷ് പേയ്‌മെന്റിലൂടെ തന്നെ പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശവും ഇതോടൊപ്പം നല്‍കിയതായും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: