തിരുവനന്തപുരം : പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അസഭ്യവര്‍ഷങ്ങള്‍ക്ക് കേരള നിയമസഭയുടെ താക്കീത്. ആര്‍ ബാലകൃഷ്ണ പിള്ള, കെ.ബി ഗണേഷ്‌കുമാര്‍, കെ. ആര്‍ ഗൗരിയമ്മ, ടി. വി തോമസ് എന്നിവര്‍ക്കെതിരെ ചാനലില്‍ അസഭ്യം പറഞ്ഞതിനാണ് താക്കീത്. കെ. മുരളാധരന്‍ അധ്യക്ഷനായ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പി.സി ജോര്‍ജിനു താക്കിതു നല്കിയത്. നിയമസഭാ സാമജികനില്‍ നിന്നും മാന്യമായ പെരുമാറ്റമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, നിയമസഭയ്ക്ക് നിരക്കാത്ത പെരുമാറ്റം ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം താക്കിതു നല്കി. 2013 ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനാണ് പി.സി ജോര്‍ജിന്റെ പെരുമാറ്റ രീതികള്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്കിയത്. പ്രതിപക്ഷാംഗങ്ങലെ ചീത്ത വിഴിക്കുകയും, സഭയിലെ ഒരംഗത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും പരാതിയില്‍ കോടിയേരി വ്യക്തമാക്കി. സ്പീക്കര്‍ ഇത് സമിതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഗൗരിയമ്മയെ താന്‍ അപമാനിച്ചിട്ടില്ലെന്നും ടിവി തോമസ് എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പറയുകമാത്രമാണ് ചെയ്തതെന്നു പി.സി ജോര്‍ജ് വിശദീകരണം നല്കിരുന്നു.
ഗൗരിയമ്മയെ കണ്ട് ഖേദം പ്രകടിപ്പിക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനു ഇപ്പോള്‍ അത്തരമൊരു സാഹചര്യം ഇല്ലെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. തന്റെ വീട്ടില്‍ വന്നു തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ചാനലുകള്‍ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും ജോര്‍ജ് വാദിച്ചു.സഭ താക്കീതു നല്കിയത് ആദരവോടെ സ്വീകരിക്കുന്നതായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ജോര്‍ജ് മറുപടി നല്കി. കഴിഞ്ഞ ദിവസം ആര്‍ സെര്‍വരാജ് നടത്തിയ പരാമര്‍ശങ്ങളില്‍ ആര്‍ക്കും പരാതിയില്ലെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.