ഡബ്ലിന്‍: ലോങ്ഫോര്‍ഡില്‍ പബ്ലില്‍ ഹെലികോപ്ടര്‍ ഇടിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ആര്‍ക്കും ഗൗരവമായ പരിക്കില്ല. The Rustic Inn പബ്ലിന്‍റെ കെട്ടിടത്തിന് കേട് പാട് സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ എയര്‍ ആക്സിഡിന്‍റ് ഇന്‍വെസ്റ്റിക്കേഷന്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പബ്ബിലുണ്ടായിരുന്ന ചിലര്‍ പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കില്ല. താഴ്ന്ന പറക്കുകയായിരുന്ന ഹെലികോപ്ടര്‍ കനാലിന് മുകളില്‍ വട്ടമിട്ട് കുറച്ച് സമയത്തിന് ശേഷം പബിന് അരികിലേക്ക് പറക്കുകയായിരുന്നു.
തുടര്‍ന്ന് വട്ടം തിരിയുന്നതിനിടയില്‍ ഹെലികോപ്ടറിന്‍റെ പിന്‍വശം പബ്ബില്‍ തട്ടി. കണ്ട് നിന്ന് പതിനാല് വയസ്കാരന്‍ ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുകയും ചെയ്തു.