പ്രിയാമണിയുടെ പ്രണയവും വിവാഹവും വാര്‍ത്തയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. വാര്‍ത്ത അതൊന്നുമല്ല. പ്രിയാമണി ഉടന്‍ വിവാഹിതയാകും. വരന് മുംബയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ മുസ്തഫ രാജ്. ഇതാദ്യമായാണ് പ്രിയാമണി ഇത് സ്ഥിരീകരിക്കുന്നത്.
ഉടന്‍ തന്നെ ഇതു സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുമെന്ന് പ്രിയാമണി പറയുന്നു. മുസ്തഫ ഒരു നാണംകുണുങ്ങിയായതിനാലാണ് ഈ ബന്ധം പരസ്യമാക്കാതെയിരുന്നതെന്നും മുസ്തഫയുടെ സമ്മതം കിട്ടിയത് മൂലമാണ് ഇപ്പോള്‍ ഇത് പുറത്തു പറഞ്ഞതെന്നും പ്രിയാമണി പറഞ്ഞു.