ഡബ്ലിന്‍: വീട്ടുകാര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വാട്ടര്‍മീറ്റര്‍ ഘടിപ്പിച്ചെന്ന് പരാതി. എന്നാല്‍ ഇത്തരം നടപടി നടക്കുന്നില്ലെന്ന് ഐറിഷ് വാട്ടര്‍ നിഷേധിച്ചു. അതേ സമയം തന്നെ കൗണ്ടി വിക് ലോയില്‍ കഴിഞ്ഞ ദിവസം യുവതിയുടെ വഴി ഐറിഷ് വാട്ടര്‍ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
രണ്ട് മണിക്കൂറോളം നടവഴി വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനായി തടസപ്പെടുത്തിയെന്നാണ് പരാതി. ഐറിഷ് വാട്ടര്‍ പ്രവര്‍ത്തകരാകട്ടെ ഇവരോട് വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നത് മുന്നറിയിപ്പ് നല്‍കാറില്ലെന്ന് പറയുകയും ചെയ്തു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മുന്‍കൂട്ടിഅറിയിപ്പ് നല്‍കാത്തതെന്നും ആരോപണമുണ്ട്. അതേ സമയം ഐറിഷ് വാട്ടര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. മുന്‍കൂര്‍ അറിയിപ്പ് ഇല്ലാതെയാണ് വാട്ടര്‍ മീറ്റര്‍ ഘടിപ്പിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നത്.
അതേ സമയം തന്നെ വീട്ടുകാര്‍ക്ക് വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കുന്നതിന് മുന്നോടിയായി അറിയിപ്പ് നല്‍കുന്നില്ലെന്ന വാര്‍ത്ത ഐറിഷ് വാട്ടര്‍ വക്താവ് നിഷേധിക്കുകയും ചെയ്തു. വീടുകള്‍ക്ക് പുറത്തും പെതുസ്ഥലങ്ങളിലും വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കന്നതാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സര്‍വെ നേരത്തെ നടത്തിയത് പ്രകാരമാണ് ഇക്കാര്യങ്ങള്‍ മുന്നോട് പോകുന്നത്. വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കേണ്ടവര്‍ക്ക് ഇക്കാര്യം അറിയിച്ച് രണ്ടാഴ്ച്ച മുമ്പ് അറിയിപ്പ് നല്‍കും. ഇത് കൂടാതെ വാട്ടര്‍മീറ്റര്ഘടിപ്പിക്കുന്നതിന് മുന്ന് ദിവസം മുമ്പ് വീണ്ടും അറിയിപ്പ് നല്‍കും. ചില സ്ഥലത്ത് വാട്ടര്‍മീറ്റര്‍ഘടിപ്പിക്കുന്നത് വീണ്ടും പുനക്രമീകരിച്ചിട്ടുണ്ട്.