ഡബ്ലിന്‍: കുട്ടികളുടെ പരിചരണ മേഖലയിലേക്ക് സര്‍ക്കാര്‍ അടുത്ത ആറ് വര്‍ഷത്തേക്ക് €510മില്യണ്‍ കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ കുട്ടികള്‍ ജനസംഖ്യയുടെ ഭാഗമാകുമെന്നാണ് കണക്ക് കൂട്ടുന്നത്. കുട്ടികാലത്തെ പരിചരണത്തിനായി ടാക്സ് ക്രെഡിറ്റ് അനുവദിക്കുന്നത് കൊണ്ട് മാത്രം ഭാവിയെ ആവശ്യത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നും ചൂണ്ടികാണിക്കുന്നു. ഏര്‍ലി ചൈല്‍ഡ്ഹുഡിന്‍റെതാണ് റിപ്പോര്‍ട്ട്.
രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്കായി ചൈല്‍ഡ് കെയറിന് ചെലവാക്കേണ്ടിവരുന്ന തുക ടാക്സ് ക്രെഡിറ്റിലൂടെ മാത്രം പിടിച്ച് നിര്‍ത്താനാവില്ല. നിലവിലെ സംവിധാനത്തിലൂടെ ഗുണനിലവാരമുള്ള സര്‍വീസ് ഉറപ്പ് വരുത്താനാവില്ല. നിലവില്‍ മേഖലയില്‍ സര്‍ക്കാര്‍ ചെലവ് €250മില്യണ്‍ യൂറോയാണ്. പാരന്‍റ് ലീവ് ഒരു വര്‍ഷമായി കൂട്ടണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
അടുത്തവര്‍ഷത്തേക്ക് €109 മില്യണ്‍ ആണ് കണ്ടെത്തേണ്ടി വരുന്നത്. 2021വര്ഷം വരെ ഓരേ വര്‍ഷവും ചൈല്‍ഡ് കെയര്‍ മേഖലയില്‍ €67-€87മില്യണിന് ഇടയിലാണ് കൂടുതലായി ആവശ്യമായി വരിക.