ശാദി ഡോട്ട്‌കോമില്‍ രജിസ്റ്റര്‍ ചെയ്ത അയര്‍ലന്‍ഡിലെ ഇന്ത്യന്‍ നഴ്‌സിന് തട്ടിപ്പിനിരയായി നഷ്ടമായത് ലക്ഷങ്ങള്‍

 

ഡബ്ലിന്‍: വിവാഹജീവിതത്തിലേക്ക് കടക്കാന്‍ അനുയോജ്യനായ പങ്കാളിയെ കണ്ടെത്താന്‍ ശാദി ഡോട്ട് കോമില്‍ പേര് രജിസ്റ്റര്‍ ചെയ്ത അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവതിക്ക് തട്ടിപ്പിനിരയായി നഷ്ടമായത് ലക്ഷങ്ങള്‍. വിവാഹം കഴിക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നത് തട്ടിപ്പുനടത്തിയത് വിവാഹിതനായ മറ്റൊരു ഇന്ത്യക്കാരന്‍. എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ പീഡിയാട്രിക് നഴ്‌സായി ജോലിചെയ്യുന്ന ഷെല്ലി ശര്‍മ്മ ശാദി ഡോട്ട് കോമിലൂടെ മനസിനിണങ്ങിയ ആളെ കണ്ടെത്തി മാസങ്ങള്‍ക്ക് ശേഷമാണ് തട്ടിപ്പിലാണ് ചെന്ന് ചാടിയതെന്ന് തിരിച്ചറിഞ്ഞത്.

ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട രാജേഷ് ശര്‍മയുമായി വളരെ വേഗത്തിലാണ് ഇവര്‍ അടുത്തത്. ഹെര്‍ട്ടഫഡ്ഷയറില്‍നിന്നുള്ള രാജേഷ് താനൊരു പ്രൊഡക്ഷന്‍ എന്‍ജിനിയറാണെന്നു പരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൈപ്പിലൂടെ സംസാരിക്കാന്‍ തുടങ്ങിയ ഷെല്ലിയും രാജേഷും പതിയെ പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍, പ്രണയത്തിന്റെ മറവില്‍ ഷെല്ലിയില്‍നിന്ന് രാജേഷ് പണം ആവശ്യപ്പെടാന്‍ തുടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി കുറച്ചു പണം വേണമെന്നായിരുന്നു രാജേഷിന്റെ ആദ്യ ആവശ്യം. 4 ലക്ഷം രൂപയാണ് രാജേഷ് ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടില്‍നിന്ന് ഷെല്ലി പണം കൈമാറുകയും ചെയ്തു. ഒരുമാസത്തോളം ഷെല്ലിയെ വിളിക്കാതിരുന്ന രാജേഷ് പിന്നീട് വലന്റൈന്‍സ് ദിനത്തില്‍ വീണ്ടും ബന്ധപ്പെട്ടു. താന്‍ ഇന്ത്യയിലാണെന്നും അവിടെവച്ചൊരു കാറപടമുണ്ടായെന്നും ചികിത്സിക്കുന്നതിനായി 2 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ആ പണവും ഷെല്ലി കൊടുത്തു. പിന്നീട് വീട് വാങ്ങാനായി 20 ലക്ഷം രൂപ നല്‍കണമെന്നായി ആവശ്യം. ഇതോടെയാണ് ഷെല്ലിക്ക് താന്‍ വഞ്ചിക്കപ്പെടുകയാണോ എന്ന സംശയം ശക്തമായത്. പണം തിരിച്ചുചോദിച്ചതോടെയാണ് താന്‍ പറ്റിക്കപ്പെടുകയാണെന്ന് ഷെല്ലി തിരിച്ചറിഞ്ഞത്. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഷെല്ലി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് വിവാഹിതനാണെന്നും ഭാര്യ നാട്ടില്‍പ്പോയ തക്കം നോക്കിയാണ് ശാദി ഡോട്ട് കോമില്‍ കയറി പങ്കാളിയെ തേടിയതെന്നും മനസ്സിലായി. പ്രണയം പാതിവഴിയില്‍ തകര്‍ന്നതിന്റെ നിരാശയിലാണ് ഷെല്ലിയിപ്പോള്‍. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ടാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: