ഡല്‍ഹിയില്‍ എഎപി സര്‍ക്കാരിനെതിരെ ബിജെപിക്കാരുടെ പ്രതിഷേധം..ലാത്തി ചാര്‍ജ്

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വാറ്റ് നികുതി വര്‍ധിപ്പിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധം. പെട്രോളിന് 20% മുതല്‍ 25% വരെയും ഡിസലിന് 12.5% മുതല്‍ 16.6% വരെയുമാണ് വാറ്റ് നികുതി കൂട്ടിയത്.

എണ്ണ കമ്പനികള്‍ ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചതിനു പിന്നാലെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വാറ്റ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 2.78 രൂപയും ഡീസല്‍ ലിറ്ററിന് 1.73 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ നികുതി നിരക്കില്‍ ഏകീകരണം കൊണ്ടുവരാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് വാറ്റ് വര്‍ധിപ്പിച്ചതെന്ന് എഎപി സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ എഎപി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞ നിരക്കില്‍ പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയവരാണ് എഎപിയെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. വാറ്റ് വര്‍ധനവില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയിരുന്നു.

അതേസമയം, ഡല്‍ഹിക്കു പിന്നാലെ ഹരിയാനയും പഞ്ചാബും വാറ്റ് നികുതി ഉയര്‍ത്തിയിട്ടുണ്ട്. ഹരിയാനയില്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ പഞ്ചാബില്‍ ബി.ജെ.പി സഖ്യ അകാലി ദള്‍ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: