ചോക്ലേറ്റ് ഹീറോയായി കാളിദാസ് ജയറാം, പരസ്യചിത്രം ഹിറ്റ്

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവിന് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന കാളിദാസ് നായകനായും പ്രേഷകരുടെ മനം കവരുമെന്ന് കാഡ്ബറി സില്‍ക്കിന്റെ പുതിയ പരസ്യം കണ്ടാല്‍ അത് വ്യക്തമാകും. ഡയലോഗുകളൊന്നുമില്ലാത്ത പരസ്യ രംഗം കാളിദാസിന്റെ എക്‌സ്പ്രഷന്‍ കൊണ്ട് ആകര്‍ഷണമാണ്. തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് പുതിയ പരസ്യചിത്രം പുറത്തുവന്നിരിക്കുന്നത്.

അതേയമയം ജയറാമിന്റെ മകന്‍ കാളിദാസ് നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കാ കഥൈ എന്ന സിനിമയിലൂടെയാണ് കാളിദാസ് നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ജയറാം തന്നെ നായകനായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കാളിദാസന്‍ നേടി. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കാളിദാസ്. ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രമാണ് ഒരു പക്കാ കഥൈ. ആദ്യ ചിത്രമായ നടുവ്‌ല കൊഞ്ചം പാക്കാത കാനോം എന്ന സിനിമ വന്‍ വിജയമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: