വാഷിംഗ്ടണ്‍: നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങി. പ്ലൂട്ടോയിലെ മഞ്ഞുറഞ്ഞ പര്‍വ്വതങ്ങളും അതിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ചാരോണിന്റെ കാഴ്ചകളുമടങ്ങുന്ന ചിത്രങ്ങളാണ് നാസ ന്യൂ ഹൊറൈസണ്‍സ് മിഷനിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.
പ്ലൂട്ടോയെ സമീപിച്ച ആദ്യ മനുഷ്യ നിര്‍മ്മിത പേടകത്തില്‍ നിന്ന് ഒരു ദിവസത്തിനു ശേഷമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ തെളിഞ്ഞ ഹൃദയാകൃതിയിലുള്ള മേഖല 11,000 അടി നീളമുള്ള മഞ്ഞ് നിറഞ്ഞ കൊടുമുടികളെ സൂചിപ്പിക്കുന്നതായി നാസ വ്യക്തമാക്കി.
ഏറ്റവും അത്ഭുതകരമായിശാസ്ത്രലോകത്തിന് ലഭിക്കുന്ന വിവരങ്ങളിലൊന്ന് പ്ലൂട്ടോ ഇപ്പോഴും സജീവമാണെന്നാണ് കരുതാവുന്നതാണ്. ഇതുവരെയും കരുതിയിരുന്നു ഭൂകമ്പങ്ങളോ അത്തരം പ്രവര്‍ത്തനങ്ങളോ നിലച്ച് പോയ നിര്‍ജീവ ഗ്രഹമാണ് പ്ലൂട്ടോയെന്നാണ്. എന്നാല്‍ ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഉല്‍ക്കാപതനങ്ങളുടെ പാട് കാണുന്നില്ലെന്നതാണ്. ഭൂകമ്പങ്ങള്‍ ഉള്‍പ്പെടയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം പാടുകള്‍മാഞ്ഞ് പോകൂ. ആദ്യമായാണ് ഇത്തരമൊരു നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടാവുന്ന സൂചനകള്‍ പ്ലൂട്ടോയെക്കുറിച്ച് ഉണ്ടാകുന്നത്.
മൂന്ന് കിലോമീറ്റര്‍ ഉയരമുള്ള കുന്നുകളുടെ നിരകളില്‍ ഖനീഭവിച്ച നൈട്രജന്‍ മീഥെയ്ന്‍ എന്നിവയോടൊപ്പം മഞ്ഞും കാണപ്പെടുമെന്നാണ് കരുതുന്നത്. പ്ലൂട്ടോയുടെ അഞ്ച് ഉപഗ്രഹങ്ങളുടെചിത്രവും നാസയ്ക്ക് ലഭിച്ചിട്ടുണ്ട്.