വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയെ ‘ഗൊറില്ല’യെന്ന് വിളിച്ച വാഷിങ്ടണ്‍ മേയര്‍ വീണ്ടും രംഗത്ത്. താന്‍ മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെ ചെയ്താല്‍ താനൊരു വംശീയ വിരോധിയാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണെന്നും വാഷിങ്ടണ്‍ മേയര്‍ പാഡ്രിക് റുഷിന്‍ വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പേജിലൂടെ പരാമര്‍ശം നടത്തിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വാഷിങ്ടണ്‍ മേയര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. യു.എസ്. പ്രസിഡന്റിന്റെ ഭാര്യയുടെ മുഖം ഗൊറില്ലയുടേതന് സമമാണെന്നും കുരങ്ങു മനുഷ്യനായ ബറാക് ഒബാമയ്ക്ക് മാത്രമേ മിഷേലിനെ സ്വീകരിക്കാന്‍ തോന്നുകയുള്ളുവെന്നുമായിരുന്നു മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാദങ്ങള്‍ ചൂടുപിടിച്ചതോടെ താനും സുഹൃത്തും തമാശയ്ക്ക് ചെയ്തതാണെന്ന വിശദീകരണവുമായി മേയര്‍ രംഗത്തെത്തിയിരുന്നു. തെറ്റില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും വിഷയത്തില്‍ താന്‍ രാജിവച്ചാല്‍ ഒരു വംശീയ വിരോധിയായി മുദ്രകുത്തപ്പെടുമെന്നുമായിരുന്നു മേയര്‍ പാഡ്രിക് റുഷിന്‍ വ്യക്തമാക്കിയത്.