തിരുവനന്തപുരം: ഗൗരിയമ്മ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചിട്ട് മാസങ്ങളായെന്നും സിപിഎമ്മിലേക്കു മടങ്ങിയെന്നുവച്ച് അതു യുഡിഎഫിനുള്ള രാഷ്ട്രീയ തിരിച്ചടിയായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പോലും അറിയിക്കാതെയാണ് സിപിഎമ്മിലേക്കു പോവാന്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മ തീരുമാനിച്ചതെന്നും ഏകപക്ഷീയമായ തീരുമാനമായിപ്പോയെന്നുമാണ് ജെഎസ്എസ് അണികളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്.
ലയനപ്രഖ്യാപനം സംസ്ഥാന കമ്മിറ്റിയില്‍ സംസാരിച്ച് തീരുമാനമാക്കാതെയാണ് ഗൗരിയമ്മ ഒറ്റപ്പെട്ട തീരുമാനവുമായി മുന്നോട്ടു പോയതെന്നാണ് പാര്‍ട്ടി ഭാഷ്യം. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള ലയനപ്രഖ്യാപനത്തിനെതിരെ എതിര്‍പ്പു പ്രകടിപ്പിച്ച് യുവജന സംഘടനയായ ജെവൈഎസും രംഗത്തു വന്നു.