ബീജിങ്: ഇന്ത്യയുടേതെന്ന അവകാശവാദമുന്നയിച്ച് പാക്കിസ്ഥാന് തകര്‍ത്ത ചാരവിമാനം ചൈനയുടേതെന്നു സ്ഥിരീകരിച്ചു. ചൈനീസ് കമ്പനിയായ ഡിജെഐ യുടെ ഫാന്റം 3 വിഭാഗത്തില്‍പ്പെട്ട ചാരവിമാനമാണിതെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഒബ്സര്‍വര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ചാരവിമാനമാണെന്നു പാക്കിസ്ഥാന് പറഞ്ഞ ഉടന്‍ തന്നെ അതു ചൈനീസ് ചാരവിമാനമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഒബ്സര്‍വര്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുടെ ഏറ്റവും ആധുനികമായ ആളില്ലാ ചാര വിമാനമാണ് ഫാന്റം 3. 1,200 ഡോളര്‍ (ഏകദേശം 76169 രൂപ) വിലവരുന്ന ചാരവിമാനമാണ് ഫാന്റം 3 എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.