തിരഞ്ഞെടുപ്പില്‍ വാട്ടര്‍ ചാര്‍ജുകളെയാവും എന്‍ഡാ കെണ്ണി നേരിടുന്നതെന്നു സിയാന്‍ ഫിയന്‍ നേതാവ്; വിജയപ്രതീക്ഷയെന്നു കെണ്ണി

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജുകള്‍ക്കു മേല്‍ കൈക്കൊണ്ട നിലപാടുകളെയാവും ഇത്തവണത്തെ ഇലക്ഷനില്‍ എന്‍ഡ കെണ്ണി നേരിടേണ്ടി വരികയെന്ന് സിയാന്‍ ഫിയന്‍ നേതാവ് ജെറി ആദംസ്.

വാട്ടര്‍ ചാര്‍ജുകള്‍ റദ്ദാക്കേണ്ടവയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ വാട്ടര്‍ ചാര്‍ജുകളാവും ആദ്യം എടുത്തുകളയുകയെന്നും വാട്ടര്‍ ചാര്‍ജുകള്‍ അടയ്ക്കാനുള്ളവരെ യാതൊരു തരത്തിലും ദ്രോഹിക്കില്ലെന്നും ജെറി വ്യക്തമാക്കി. വാട്ടര്‍ ചാര്‍ജുകള്‍ കൊണ്ടു വരുന്നതില്‍ ജനങ്ങളുടെ സഹകരണം പൂര്‍ണ്ണമായി നഷ്ടപ്പെട്ട നിലയിലായിരുന്നു സര്‍ക്കാര്‍ ഇതുവരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അടുത്ത ഇലക്ഷനില്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നു എന്‍ഡ കെണ്ണി വ്യക്തമാക്കി. തീര്‍ത്തും സുരക്ഷിതമായ രംഗത്ത് രാജ്യത്തെ എത്തിക്കുക എന്ന ഉത്തരവാദിത്വം കൂടി തനിക്കുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതു സംഭവിക്കുകയാണെങ്കില്‍ രാജ്യത്തിനൊരിക്കലും തിരികെ നടക്കേണ്ടി വരിലിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൈറ്റ് ടു വാട്ടര്‍ ക്യാമ്പയിനുകള്‍ ശക്തിയാര്‍ജിച്ചു വരികയാണെന്നും അടുത്ത മാസം തന്നെ പൊതു ജനങ്ങളെ സംഘടിപ്പിച്ചുള്ള പ്രകടനം നടത്തുമെന്നും ജെറി വ്യക്തമാക്കി.

എഎസ്‌

Share this news

Leave a Reply

%d bloggers like this: