ഏഥന്‍സ്: മൂന്നു ആഴ്ച്ചകളായി അടച്ചുപൂട്ടിയ ഗ്രീക്ക് ബാങ്കുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ദിനംപ്രതി പിന്‍വലിക്കാവുന്ന നിരക്ക് 60 യൂറോയാക്കി മിതപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ കൊണ്ടു വന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിട്ടില്ല. മാക്രോ എക്കണോമിക് മാനേജുമെന്റിനു സംഭവിച്ച ദുരന്തം ചരിത്രത്തില്‍ ഓര്‍മിപ്പിക്കപ്പെടുമെന്ന് മുന്‍ ധനകാര്യമന്ത്രി യാനിസ് വരോഫാകിസ് പറഞ്ഞു.
രാജ്യത്തിന്റെ പദ്ധതികള്‍ പരുങ്ങലിലാണെന്നും യാനിസ് വ്യക്തമാക്കി. എന്നാല്‍ ഒരു മഹാ ദുരന്തത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് അതില്‍ നിന്നും രക്ഷപെടാനും യൂറോ ഏരിയയില്‍ നിന്നും പുറത്തു കടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് പറഞ്ഞു.