വാട്ടര്‍ ചാര്‍ജ് കോംപന്‍സേഷന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നു സിന്‍ ഫെയിന്‍

 

ഡബ്ലിന്‍: രാജ്യത്ത് വാട്ടര്‍ ചാര്‍ജ് ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ വാട്ടര്‍ ചാര്‍ജ് അടച്ചവര്‍ക്കു തുക തിരികെ നല്‍കണമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നു സിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ്. ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള തീരുമാനം എടുക്കാന്‍ സാധിക്കു എന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി വൃത്തങ്ങള്‍.

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വ്യക്തമായ മേധാവിത്വം ലഭിച്ചാല്‍ സ്വാഭാവിമായും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്ന മേധാവിത്വത്തിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ ചാര്‍ജില്‍ വ്യക്തമായ തീരുമാനം എടുക്കും. ഇത് ജനഹിതം അനുസരിച്ചുള്ള തീരുമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ജനങ്ങള്‍ക്കു വാര്‍ട്ട് ചാര്‍ജ് അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകില്ല. വാട്ടര്‍ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യും. എന്നാല്‍, നിലവില്‍ വാട്ടര്‍ ചാര്‍ജ് അടച്ചു കഴിഞ്ഞവരുടെ കാര്യത്തില്‍ എന്താകും തീരുമാനം എന്ന കാര്യത്തില്‍ മറുപടി പറയാന്‍ സിന്‍ ഫെയില്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: