സോഷ്യല്‍ വര്‍ക്കര്‍മാരില്ല, Tusla യില്‍ കെട്ടിക്കിടക്കുന്നത് 5000 ത്തിലേറെ കേസുകള്‍

 

ഡബ്ലിന്‍: ആവശ്യത്തിനു സോഷ്യല്‍ വര്‍ക്കര്‍മാരില്ലാത്തതിനാല്‍ വന്നതിനെ തുടര്‍ന്നു ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla യില്‍ കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലേറെ കേസുകളെന്നു റിപ്പോര്‍ട്ട്. ഹെല്‍ത്ത് ആന്‍ഡ് ചില്‍ഡ്രന്‍ ജോയിന്റ് ഒറിയാക് കമ്മിറ്റിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ അഭാവം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് തടസമാകുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

Tusla ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഗോര്‍ഡണ്‍ ജയിംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സോഷ്യല്‍ വര്‍ക്ക് ഏജന്‍സികളില്‍ 280 പേരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ആളുകള്‍ കൃത്യമായുണ്ടെങ്കില്‍ മാത്രമേ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടു പോകുന്നതിനും, ആവശ്യക്കാര്‍ക്കു സേവനങ്ങള്‍ കൃത്യമായി നല്‍കുന്നതിനും സാധിക്കുകയുള്ളുവെന്നാണ് ഇപ്പോള്‍ സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടായിരത്തോളം കേസുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നതെന്നാണ് Tusla നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ 3000 പേരില്‍ ഒരാള്‍ക്കു സോഷ്യല്‍ വര്‍ക്കര്‍മാരുടെ കുറവ് കൃത്യമായി അനുഭവപ്പെടുന്നുണ്ടെന്നുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നു മടങ്ങ് പിന്നിലാണ് അയര്‍ലന്‍ഡിലെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ എണ്ണമെന്നും പഠനം വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: